ഗോവയില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ പ്രമുഖ സ്ഥാനാര്‍ഥികള്‍ ഇന്നു മുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ തുടങ്ങും.
വെള്ളിയാഴ്ചയാണ് പത്രിക നല്‍കാനുള്ള അവസാന തീയതി. ബിജെപി വിട്ട് സ്വതന്ത്രരായി മത്സരിക്കാന്‍ തീരുമാനിച്ച ഉത്പാല് പരീക്കറിനെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം കേന്ദ്ര നേതൃത്വം തുടരുകയാണ്. മനോഹര്‍ പരീക്കറിന്റെ മണ്ഡലമായ പനാജിയില്‍ നിന്നാണ് മകന് ഉത്പാല് സ്വതന്ത്രനായി മത്സരിക്കുക.
ഉത്പാല് തീരുമാനം പുനപരിശോധിക്കണമെന്നും മനോഹര്‍ പരീക്കറിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ബിജെപിയില്‍ തുടരണമെന്നും ബിജെപി ജനറല്‍ സെക്രട്ടറി സി ടി രവി അപേക്ഷിച്ചിട്ടുണ്ട്.