Image

വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ്.എന്‍.ഡി.പി യോഗം തിരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി

Published on 24 January, 2022
വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ്.എന്‍.ഡി.പി യോഗം തിരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി

എസ് എന്‍ഡിപി തെരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കി ഹൈക്കോടതി. ഇതോടെ മുഴുവന്‍ അംഗങ്ങള്‍ക്കും വോട്ടവകാശം ലഭിക്കും. മുമ്പ് 200 പേര്‍ക്ക് ഒരു പ്രതിനിധി എന്ന നിലയിലായിരുന്നു തെരഞ്ഞെടുപ്പ്.

ആ രീതിയാണ് ഇപ്പോള്‍ ഹൈക്കോടതി ഇടപെടലിലൂടെ റദ്ദായത്. കമ്പനി നിയമം അനുസരിച്ച കേന്ദ്രം നല്‍കിയ പ്രത്യേക ഇളവ് റദ്ദാക്കി. ഇതോടൊപ്പം തന്നെ 1999ലെ ബൈലോ ഭേദഗതിയും ഹൈക്കോടതി റദ്ദാക്കി.

25 വര്‍ഷമായി വെള്ളാപ്പള്ളി നടേശന്‍ തല്‍സ്ഥാനത്ത് തുടരുന്നത് പ്രാതിനിധ്യ വോട്ടവകാശ രീതി മൂലമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക