Image

വെള്ളാപ്പള്ളിക്ക് തിരിച്ചടി ;  ഇനി മുതല്‍ പ്രതിനിധികള്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും വോട്ട് ചെയ്യാം

ജോബിന്‍സ് തോമസ് Published on 24 January, 2022
വെള്ളാപ്പള്ളിക്ക് തിരിച്ചടി ;  ഇനി മുതല്‍ പ്രതിനിധികള്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും വോട്ട് ചെയ്യാം

എസ് എന്‍ഡിപി തെരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കി ഹൈക്കോടതി. ഇതോടെ മുഴുവന്‍ അംഗങ്ങള്‍ക്കും വോട്ടവകാശം ലഭിക്കും. മുമ്പ് 200 പേര്‍ക്ക് ഒരു പ്രതിനിധി എന്ന നിലയിലായിരുന്നു തെരഞ്ഞെടുപ്പ്.

ആ രീതിയാണ് ഇപ്പോള്‍ ഹൈക്കോടതി ഇടപെടലിലൂടെ റദ്ദായത്. കമ്പനി നിയമം അനുസരിച്ച കേന്ദ്രം നല്‍കിയ പ്രത്യേക ഇളവ് റദ്ദാക്കി. ഇതോടൊപ്പം തന്നെ 1999ലെ ബൈലോ ഭേദഗതിയും ഹൈക്കോടതി റദ്ദാക്കി.

25 വര്‍ഷമായി വെള്ളാപ്പള്ളി നടേശന്‍ തല്‍സ്ഥാനത്ത് തുടരുന്നത് പ്രാതിനിധ്യ വോട്ടവകാശ രീതി മൂലമാണ്. എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്. 

എന്നാല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വെളളാപ്പളളി നടേശന്‍ ഹൈക്കോടതിയെ സമീപിച്ചേക്കും. 25 വര്‍ഷമായി താന്‍ തുടരുന്നത് പ്രാതിനിധ്യ വോട്ടുരീതിയാണെന്നും വിധി പഠിച്ചശേഷം പ്രതികരിക്കാമെന്നും ആയിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. 

അതേസമയം ബിജു രമേശും വിദ്യാസാഗറും വിധിയെ സ്വാഗതം ചെയ്തു. വെള്ളാപ്പള്ളി ഭരണം നിലനിര്‍ത്തിയത് ഗുണ്ടായിസത്തിലൂടെയാണെന്നായിരുന്നു ബിജു രമേശിന്റെ പ്രതികരണം. വിധിയെ സ്വാഗതം ചെയ്യുന്നതായി വിദ്യാസാഗര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക