Image

അഴിമതി ആരോപണം ; അച്യുതാനന്ദന്‍ ഉമ്മന്‍ ചാണ്ടിക്ക് പത്ത് ലക്ഷവും പലിശയും നല്‍കണം

ജോബിന്‍സ് തോമസ് Published on 24 January, 2022
അഴിമതി ആരോപണം ; അച്യുതാനന്ദന്‍ ഉമ്മന്‍ ചാണ്ടിക്ക് പത്ത് ലക്ഷവും പലിശയും നല്‍കണം

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവുമായിരുന്ന കാലത്ത് ഉമ്മന്‍ ചാണ്ടി നല്‍കിയ മാനനഷ്ട കേസില്‍ അച്യുതാനന്ദന്‍ ഉമ്മന്‍ ചാണ്ടിക്ക് 10,10,000 രൂപയും ഇതിന്റെ ആറു വര്‍ഷത്തെ പലിശയും നല്‍കണമെന്ന് കോടതി വിധി

തിരുവനന്തപുരം സബ് കോടതിയാണ് ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. സോളാര്‍ കേസ് കത്തി നിന്ന 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് ഒരു മാധ്യമത്തിന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് നല്‍കിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. 

ആരോപണത്തിനെതിരെ ഉമ്മന്‍ ചാണ്ടി അച്യുതാനന്ദന് നല്‍കിയ വക്കീല്‍ നോട്ടീസില്‍ ഒരു കോടി രൂപയായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മാനനഷ്ട കസ് ഫയല്‍ ചെയ്തപ്പോള്‍ ഇത് 10,10,000 രൂപയാക്കി. 
പക്ഷെ നിയമ പോരാട്ടം തുടരാനാണ് തീരുമാനമെന്നും  കേസില്‍ സബ് കോടതി വിധിക്കെതിരെ ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അച്യുതാനന്ദന്റെ അഭിഭാഷകന്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക