Image

കോവിഡ് മുക്തനായി; വി.എസ് ആശുപത്രി വിട്ടു

Published on 24 January, 2022
കോവിഡ് മുക്തനായി; വി.എസ് ആശുപത്രി വിട്ടു

തിരുവനന്തപുരം: കോവിഡ് ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
                
ജനുവരി 20-ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ വിഎസിന്റെ മകന്‍ അരുണ്‍ കുമാറിനും ഭാര്യ വസുമതിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക