Image

ശരദ് പവാറിന് കോവിഡ് സ്ഥിരീകരിച്ചു

Published on 24 January, 2022
ശരദ് പവാറിന് കോവിഡ് സ്ഥിരീകരിച്ചു

മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന് കോവിഡ്. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതായും ആശങ്കപ്പെടാനൊന്നുമില്ലെന്നും പവാര്‍ തന്നെയാണു സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ളവര്‍ പരിശോധിക്കാന്‍ തയാറാകണമെന്നും പവാര്‍ ട്വിറ്ററില്‍ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, പവാറിനെ ഫോണില്‍ വിളിച്ച് രോഗവിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു. പ്രധാനമന്ത്രിയുടെ ക്ഷേമാന്വേഷണത്തിനു നന്ദി അറിയിക്കുന്നതായും പവാര്‍ വ്യക്തമാക്കി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക