Image

ഉദ്ധവിന് മറുപടിയുമായി ബി.ജെ.പി ; അന്ന് ശിവസേന ജനിച്ചിട്ടുപോലുമുണ്ടാവില്ല

ജോബിന്‍സ് തോമസ് Published on 24 January, 2022
ഉദ്ധവിന് മറുപടിയുമായി ബി.ജെ.പി ; അന്ന് ശിവസേന ജനിച്ചിട്ടുപോലുമുണ്ടാവില്ല

ബിജെപിയുടേത് അവസരവാദ ഹിന്ദുത്വമാണെന്ന മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വിമര്‍ശനത്തിന് മറുപടിയുമായി ബിജെപി. 'ചില കാര്യങ്ങള്‍ മാത്രമേ ശിവസേനയ്ക്ക് ഓര്‍മയുണ്ടാകൂ. മുംബൈയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ബിജെപിക്ക് അംഗങ്ങളുണ്ടായിരുന്നപ്പോള്‍ ശിവസേന ജന്മം കൊണ്ടിട്ടുപോലുമില്ല.

984ലെ തിരഞ്ഞെടുപ്പില്‍ അവരുടെ സ്ഥാനാര്‍ഥി ബിജെപി ടിക്കറ്റിലാണു മത്സരിച്ചത്'- മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ബിജെപിയുടെ സഖ്യകക്ഷിയായി ചെലവിട്ട 25 വര്‍ഷം പാഴായിരുന്നുവെന്നു ശിവസേന പരിപാടിക്കിടെ കഴിഞ്ഞ ദിവസം ഉദ്ധവ് അഭിപ്രായപ്പെട്ടിരുന്നു.

'ഹിന്ദുത്വത്തിന് അധികാരം ലഭിക്കുന്നതിനായാണ് ബിജെപിക്കൊപ്പം ശിവസേന ചേര്‍ന്നത്. ഇപ്പോള്‍ സേന വിടപറഞ്ഞിരിക്കുന്നത് ബിജെപിയോടു മാത്രമാണ്, ഹിന്ദുത്വത്തോടല്ല. സേന ഒരിക്കലും അധികാരത്തിനു വേണ്ടി ഹിന്ദുത്വ വാദം ഉയര്‍ത്തിയിട്ടില്ല'- എന്നായിരുന്നു ശിവസേന തലവന്‍ കൂടിയായ ഉദ്ധവിന്റെ പ്രസ്താവന.

കഴിഞ്ഞ ഇടയ്ക്കു നടന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ നാലാം സ്ഥാനത്തായിപ്പോയതിന്റെ നിരാശയാണു ഉദ്ധവ് താക്കറെയ്‌ക്കെന്നും ഫഡ്‌നാവിസ് അഭിപ്രായപ്പെട്ടു. 2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ അധികാരം പങ്കിടുന്നതില്‍ തര്‍ക്കം ഉടലെടുത്തതോടെയാണു ബിജപി- സേന സഖ്യം വഴിപിരിഞ്ഞത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക