Image

'ഭൂതകാലത്തി'ലെ കഥാപാത്രത്തെ ഒരു വരിയില്‍ നിര്‍വചിക്കാന്‍ കഴിയില്ല : രേവതി

Published on 24 January, 2022
'ഭൂതകാലത്തി'ലെ കഥാപാത്രത്തെ ഒരു വരിയില്‍ നിര്‍വചിക്കാന്‍ കഴിയില്ല : രേവതി

 രേവതിയും ഷെയ്ന്‍ നിഗവും ഒന്നിക്കുന്ന 'ഭൂതകാലം' മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ സിനിമയും യഥാര്‍ത്ഥ ജീവിതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞിരിക്കുകയാണ് നടി രേവതി.

ഭൂതകാലത്തിലെ അമ്മയുടെ കഥാപാത്രം സങ്കീര്‍ണ്ണമാണെന്നും ഒരുവരിയില്‍ ആ കഥാപാത്രത്തെ നിര്‍വചിക്കാന്‍ കഴിയില്ലെന്നുമാണ് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ ഒരഭിമുഖത്തില്‍ താരം പറയുന്നത്.

രേവതിയുടെ വാക്കുകള്‍ :

'സാധാരണഗതിയില്‍, ഒരു സിനിമയിലെ സാഹചര്യം യഥാര്‍ത്ഥ ജീവിതത്തോട് അടുത്തു നില്‍ക്കുന്ന സാഹചര്യമാണെങ്കില്‍, നമ്മള്‍ അതില്‍ കൂടുതല്‍ ഇടപെടും. എന്നിരുന്നാലും, ഈ സിനിമയിലെ സാഹചര്യങ്ങളും കഥാപാത്രങ്ങളും വളരെ യഥാര്‍ത്ഥവും പലര്‍ക്കും അവരുടെ ജീവിതവുമായി ബന്ധിപ്പിക്കാന്‍ കഴിയുന്നതാണ്.

ഭൂതകാലത്തിലെ കഥാപാത്രം സങ്കീര്‍ണ്ണമാണ്. നിങ്ങള്‍ക്ക് ഒരു വരിയില്‍ ആ അമ്മയുടെ കഥാപാത്രത്തെ നിര്‍വചിക്കാന്‍ കഴിയില്ല. ആശ ആരാണെന്ന് കണ്ടെത്താന്‍ ഞാന്‍ രാഹുലുമായി ചര്‍ച്ച നടത്തിയിരുന്നു. തന്റെ മനസ്സിലുള്ള കഥാപാത്രത്തെക്കുറിച്ച്‌ അദ്ദേഹം വളരെ വ്യക്തമായി പറഞ്ഞു തന്നിരുന്നു. ഇതുകൂടാതെ വളരെ സമയമെടുത്താണ് ആ കഥാപാത്രത്തെ ഞാന്‍ മനസിലാക്കിയെടുത്തത്'- രേവതി പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക