Image

രണ്ടാം ദിവസത്തെ ചോ​ദ്യം ചെ​യ്യ​ല്‍ പൂ​ര്‍​ത്തി​യാ​യി; ദി​ലീ​പ് മ​ട​ങ്ങി

Published on 24 January, 2022
രണ്ടാം ദിവസത്തെ ചോ​ദ്യം ചെ​യ്യ​ല്‍ പൂ​ര്‍​ത്തി​യാ​യി; ദി​ലീ​പ് മ​ട​ങ്ങി
 
 
കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പി​നെ ര​ണ്ടാം ദി​ന​വും ചോ​ദ്യം ചെ​യ്തു.
 
ക​ള​മ​ശേ​രി​യി​ലെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ല്‍ രാവിലെ ഒന്പത് മണിക്ക് എത്തിയ ദിലീപിനെ 11 മ​ണി​ക്കൂ​റോ​ള​മാ​ണ് ചോദ്യം ചെയ്തത്. ദിലീപിനെ കൂടാതെ കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളെ​യും ഒന്നിച്ചിരുത്തിയായിരുന്നു ഇന്നത്തെ ചോ​ദ്യം ചെയ്യല്‍.
 
അതേസമയം, ചോദ്യം ചെയ്യലിന് ശേഷം ഓ​ഫീ​സി​ന് പു​റ​ത്തി​റ​ങ്ങി​യ ദി​ലീ​പ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​തെ​യാ​ണ് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്. ദി​ലീ​പി​നെ​യും മ​റ്റു​ള്ള​വ​രെ​യും ചോ​ദ്യം ചെ​യ്യു​ന്ന​തി​നു​ള്ള അ​നു​മ​തി ചൊ​വ്വാ​ഴ്ച അ​വ​സാ​നി​ക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക