Image

ഇഎംഎസ് നമ്ബൂതിരിപ്പാടിന്റെ മകന്‍ എസ് ശശി അന്തരിച്ചു

Published on 24 January, 2022
ഇഎംഎസ് നമ്ബൂതിരിപ്പാടിന്റെ മകന്‍ എസ് ശശി അന്തരിച്ചു

 

മുംബൈ: ഇഎംഎസ് നമ്ബൂതിരിപ്പാടിന്റെ മകന്‍ എസ് ശശി അന്തരിച്ചു. മുംബൈയില്‍ മകളുടെ വീട്ടില്‍ വെച്ച്‌ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

67 വയസായിരുന്നു. ദേശാഭിമാനി ചീഫ്‌ അക്കൗണ്ട്‌സ്‌ മാനേജരായിരുന്നു.

കേരളത്തിലെ എല്ലാ യൂണിറ്റുകളുടെയും ചുമതല വഹിച്ചിരുന്നു. ദേശാഭിമാനി ഡെപ്യൂട്ടി മാനേജരായിരുന്ന കെ എസ്‌ ഗിരിജയാണ്‌ ഭാര്യ.

മക്കള്‍: അനുപമ ശശി (തോഷിബ, ഡല്‍ഹി), അപര്‍ണ ശശി (ടിസിഎസ്‌, മുംബൈ). മരുമക്കള്‍: എ എം ജിഗീഷ്‌ (ദി ഹിന്ദു, സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്, ദില്ലി), രാജേഷ്‌ ജെ വര്‍മ (ഗോദ്‌റേജ്‌ കമ്ബനി മെക്കാനിക്കല്‍ എഞ്ചിനീയര്‍, മുംബൈ).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക