Image

വിക്രം ചിത്രം 'മഹാന്‍' ഫെബ്രുവരി പത്തിന് ആമസോണ്‍ പ്രൈമില്‍

Published on 24 January, 2022
വിക്രം ചിത്രം 'മഹാന്‍' ഫെബ്രുവരി പത്തിന് ആമസോണ്‍ പ്രൈമില്‍

ചിയാന്‍ വിക്രം, ധ്രുവ്, കാര്‍ത്തിക് സുബ്ബരാജ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രം മഹാന് UA സര്‍ട്ടിഫിക്കറ്റ് ആണ്   ലഭിച്ചത് .

ഒടിടി റിലീസ് ആയി എത്തുന്ന ചിത്രം ഫെബ്രുവരി പത്തിന് ആമസോണ്‍ പ്രൈമില്‍ സ്‌ട്രീമിംഗ്‌ ആരംഭിക്കും. ഇതറിയിച്ചുകൊണ്ടുള്ള പോസ്റ്റര്‍ ഇപ്പോള്‍ പുറത്തിറങ്ങി.

അച്ഛനും മകനും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രത്യേകത. വിക്രം പൊന്നിയിന്‍ സെല്‍വന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി , ധ്രുവ് ഉടന്‍ തന്നെ മാരി സെല്‍വരാജിനൊപ്പം തന്റെ അടുത്ത ചിത്രം ആരംഭിക്കാന്‍ ഒരുങ്ങുകയുമാണ്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിച്ച ചിയാന്‍ 60 കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഒരു ആക്ഷന്‍ ഡ്രാമയാണ്. സിമ്രാന്‍, വാണി ഭോജന്‍, ബോബി സിംഹ എന്നിവരാണ് പ്രധാന വേഷങ്ങളില്‍.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക