Image

ഉക്രൈൻ: റഷ്യക്കെതിരെ അമേരിക്ക സുശക്തം നിൽക്കുമോ? (ബി ജോൺ കുന്തറ)

Published on 24 January, 2022
ഉക്രൈൻ: റഷ്യക്കെതിരെ അമേരിക്ക സുശക്തം നിൽക്കുമോ?   (ബി ജോൺ കുന്തറ)

അമേരിക്ക ഉക്രൈൻ  എംബസി ഒഴിപ്പിച്ചു തുടങ്ങിയിരിക്കുന്നു.

ഒരു ലക്ഷത്തിലേറെ റഷ്യൻ സേന പോർവിളിയുമായി ഉക്രൈൻ  അതിർത്തിയിൽ. യൂറോപ്പും, ബൈഡനും പുട്ടിൻറ്റെ കൂച്ചു വിലങ്ങിൽ. 2014ൽ ഒബാമ-ബൈഡൻ ഭരണ കാലത്തും  റഷ്യ ഇതുപോലൊരു സാഹസo കാട്ടി.  ഉക്രൈന്റെ ഭാഗമായിരുന്ന ബ്ളാക്ക് സീ  അതിർത്തിയിലെ ക്രിമിയ  പിടിച്ചെടുത്തു അമേരിയും  യൂറോപ്പും മൗനം പാലിച്ചു. അത് വീണ്ടും ആവർത്തിച്ചേക്കാം?

കഴിഞ്ഞ ദിനം ബൈഡൻ നടത്തിയ മാധ്യമ സമ്മേളനത്തിൽ   റഷ്യ ചെറിയ രീതിയിൽ ഉക്രയിനിൽ കടന്നു കയറിയേക്കും എന്ന് പറഞ്ഞു.   എന്തൊരു മഠയത്തരം. റഷ്യക്കു പച്ചക്കൊടി കാട്ടുന്ന പോലെ 

മറ്റൊരു ലോക മഹായുദ്ധം ഒഴിവാക്കണമെങ്കിൽ, റഷ്യ നടത്തുവാൻ ഒരുങ്ങുന്ന ആക്രമണത്തെ എല്ലാവരും കണ്ടില്ല എന്നു നടിക്കേണ്ടി വരും. റഷ്യ പടനീക്കം തുടങ്ങിയപ്പോൾ നേറ്റോ രാജ്യ നേതാക്കൾ ആക്രോശിച്ചു ആക്രമിച്ചാൽ പലേ സാമ്പത്തിക  വിലക്കുകള്‍ നടപ്പാക്കുമെന്ന് .

എന്തു നടപ്പാക്കാൻ? ജർമ്മനി പോലുള്ള രാജ്യങ്ങളിൽ ഇന്ധനം വേണമെങ്കിൽ പുട്ടിൻ നിയന്ത്രിക്കുന്ന പൈപ്പുകളിൽ  കൂടി ഒഴുകി ജർമ്മനിയിൽ എത്തണം. ജർമ്മനി കഴിഞ്ഞ 20 വർഷങ്ങൾക്കു മുൻപ് പ്രഖ്യാപിച്ചു എല്ലാ അണു ഇന്ധന ഉൽപ്പാദനവും നിറുത്തലാക്കും. ഇപ്പോൾ ജർമ്മനിയുടെ ഭയം പുട്ടിനെ എതിർത്താൽ അത് ജർമ്മനിയുടെ സമ്പൽ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. അതിനാൽ  സാധ്യതയുള്ള ഈ റഷ്യൻ സാഹസത്തിൽ ജർമ്മനി മൗനം പാലിക്കുന്നു.

സ്വാതന്ത്ര്യവും സമാധാനവും ആഗ്രഹിക്കുന്ന ഒട്ടുമുക്കാൽ രാജ്യങ്ങൾക്കും, ജനാധിപത്യ വ്യവസ്ഥിതിക്കും   ഇന്നു ഭീഷണിയായി നിൽക്കുന്നത് ലോകത്തിലെ രണ്ടു വൻ സ്വേച്ചാധിപത്യ രാജ്യങ്ങൾ ആണ് ചൈന,റഷ്യ എന്നിവ . ഇവരുടെ ഉദ്ദേശം താമസിയാതെ ലോകം മുഴുവൻ ഇവരുടെ അധികാരത്തിനുകീഴിൽ കൊണ്ടുവരുക.

ഉക്രയിനിൽ റഷ്യ വിജയിച്ചാൽ അത് ചൈനക്കൊരു പച്ചക്കൊടി ആകും. അതിർത്തി രാജ്യം തൈവാനെ കൈയേറുന്നതിന്. ഇവരെ ആരും എതുർക്കുന്നില്ല എങ്കിൽ താമസിയാതെ റഷ്യ യൂറോപ്പിനെ മുഴുവൻ നിയന്ത്രിക്കും ചൈന ഏഷ്യ പെസഫിക്കും?

പുട്ടിൻ, സി ജിൻപിങ് പോലുള്ള സ്വേച്ഛാധിപതികളെ  ചെറുത്തു നിൽക്കുന്നതിന് ഇപ്പോൾ ഈ ലോകത്തു ആരുമില്ല. അമേരിക്കയിൽ ബൈഡൻ ഭരണമേറ്റെടുക്കുന്നതിനു മുന്നിൽ ഈ സ്വേച്ഛാധിപതികളെ എതിർത്തു നിന്നു. ഇവർ നമ്മെ ഭയപ്പെട്ടിരുന്നു. അതെല്ലാം മാറിയിരിക്കുന്നു.ബൈഡൻ അനുമതി നൽകിയിരിക്കുന്നു റഷ്യക്കും, ചൈനക്കും  ചെറിയ രീതികളിൽ കടന്നു കയറ്റം  നടത്തി  മറ്റു രാജ്യങ്ങൾ പിടിച്ചെടുക്കാം അതാണ് ഇപ്പോഴത്തെ ഒരവസ്ഥ?
ബി ജോൺ കുന്തറ 

Join WhatsApp News
Boby Varghese 2022-01-24 21:39:42
According to Biden, Russia may perform a " minor incursion". Minor incursion ? It is like becoming a little bit pregnant.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക