Image

പ്രണയിതാക്കൾ സംഗമിച്ചപ്പോൾ! (കവിത: ദീപ വിഷ്ണു ബോസ്റ്റൺ)

Published on 26 January, 2022
പ്രണയിതാക്കൾ സംഗമിച്ചപ്പോൾ! (കവിത: ദീപ വിഷ്ണു ബോസ്റ്റൺ)

‘നിന്നിലേക്കടർന്നു വീണൊഴുകുന്നതും കാത്തെൻ
യൗവ്വനപ്പച്ചപ്പു മങ്ങിമാഞ്ഞതറിഞ്ഞതില്ലേ  പ്രിയാ?’

‘പക്വതപ്പൊൻനിറമുള്ള നീയാണെനിക്കെന്നുമേറ്റം മനോഹരി,
നിനക്കതറിവതില്ലേ സഖീ!
കത്തിജ്വലിക്കുന്ന രക്തത്തിളപ്പുള്ള മദ്ധ്യാഹ്നവേളയേക്കാളും,
കുളിരേകാം നിറസന്ധ്യ തൻ കുലീനമാം സൗന്ദര്യയാമം.
പ്രണയമെന്നും നമ്മിൽ തോരാമഴ പെയ്യുന്നെന്നതൊന്നുപോരേ
നമുക്കൊന്നായനന്തമായ് കാലത്തിന്നതീതരായ് ഒഴുകിനീങ്ങീടുവാൻ,
നമ്മുടേയീയാത്ര അവിസ്മരണീയമായ്ത്തീർന്നിടാൻ'.

Join WhatsApp News
VB Krishnakumar 2022-01-26 03:52:54
Nice poem
Aswathy 2022-01-26 14:20:31
നല്ല വരികൾ. കൂടുതൽ എഴുതി മുൻ നിരയിലേക്ക് വരാൻ ആശംസിക്കുന്നു.
Alphonse 2022-01-26 16:39:02
വളരെ കാവ്യഭാവനതുളുമ്പി നിൽക്കുന്ന വരികൾ പ്രണയം ചുണ്ടുകൾക്കിടയിൽനിന്നും ഹൃദയത്തിലേക്ക് എത്തിനോക്കും പോലെ, മനോഹരം കവിത.. ഇനിയും എഴുതു ദീപ
Manjula 2022-01-26 16:53:38
കവിത ടൈറ്റിലും കവിതയുമായി ബന്ധം ഇല്ലല്ലോ. കാവയത്രിക്ക് പ്രണയം തൊട്ടുതീണ്ടിട്ടില്ലെന്നു തോന്നുന്നു . നന്നാക്കാം ഇനിയും . വിഷസ് . All best
ശശിധരൻ 2022-01-27 03:58:42
കവിതയും തലക്കെട്ടുമായി ഒരു മാനസിക ബന്ധമുണ്ടെന്നാണ് എന്റെ തോന്നൽ👍👍👍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക