Image

ഇന്‍ബോക്‌സിലെ കോഴികളെ ട്രോളി നടി അമേയ

ജോബിന്‍സ് തോമസ് Published on 26 January, 2022
ഇന്‍ബോക്‌സിലെ കോഴികളെ ട്രോളി നടി അമേയ

നിരന്തരം തന്റെ ഇന്‍ബോക്സിലെത്തി ശല്യം ചെയ്യുന്നവരെ പരിഹസിച്ചുകൊണ്ട് നടി അമേയ മാത്യു കുറിച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളായി മാറിയിരിക്കുന്നത്. പക്ഷിപനി അല്ലാഞ്ഞിട്ടും ദിവസവും എത്രയോ കോഴികളാണ് ഇന്‍ബോക്സില്‍ ചത്തുവീഴുന്നത് എന്നാണ് അമേയ കുറിച്ചത്. 

ചുവന്ന സാരിയിലുള്ള മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു അമേയയുടെ കുറിപ്പ്.

കോഴി ശല്യം കൂടുതലാണോ മാഡം, കോഴികള്‍ അല്ലാത്തവരെ എന്തു ചെയ്യും തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിനു ലഭിക്കുന്നത്.

അമേയയുടെ ഫേസ് ബുക്ക് പോസ്റ്റ് 

'ലോല 2022 - ദൈവമേ... പക്ഷിപനി അല്ലാഞ്ഞിട്ടും ദിവസവും എത്രയോ കോഴികളാണ് ഇന്‍ബോക്സില്‍ ചത്തുവീഴുന്നത്. വീണ്ടും ചാറ്റുക എന്നൊന്നുണ്ടാവില്ല... നിങ്ങള്‍ നന്നായതായി ഞാനും, ഞാന്‍ ബ്ലോക്കിയതായി നിങ്ങളും കരുതുക. അയച്ച ചാറ്റുകള്‍ ക്ലിയര്‍ ചെയ്യുക.'- അമേയ കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക