Image

‘ജയ ജയ ജയ ജയ ഹേ’...'; പുതിയ ചിത്രവുമായി ബേസില്‍, ദര്‍ശന നായിക

Published on 26 January, 2022
 ‘ജയ ജയ ജയ ജയ ഹേ’...'; പുതിയ ചിത്രവുമായി ബേസില്‍, ദര്‍ശന നായിക

 

'ജാനേമന്‍'ന് ശേഷം വീണ്ടും നായകനാകാന്‍  ബേസില്‍ ജോസഫ്. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിലാണ് ബേസില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രന്‍ ആണ് നായിക.

ദര്‍ശന നായികയായ 'ഹൃദയം'  തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടുന്നതിനിടെയാണ് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. 'ജാനേമന്‍' നിര്‍മിച്ച ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ് തന്നെയാണ് 'ജയ ജയ ജയ ജയ ഹേ'യും നിര്‍മ്മിക്കുന്നത്.

എന്നാല്‍ ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ ആരൊക്കെയാകും എന്നോ കൂടുതല്‍ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. അതേസമയം, ബേസില്‍ സംവിധാനം ചെയ്ത മിന്നല്‍ മുരളി ആഗോള ശ്രദ്ധ നേടിയ സാഹചര്യത്തിലാണ് സംവിധായകന്‍ നായകനാകുന്ന സിനിമ പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയമാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക