ഫ്‌ലോറിഡയില്‍ കാറപകടത്തില്‍ മലയാളി വനിത മരിച്ചു

ജോസ്‌മോന്‍ തത്തംകുളം Published on 27 January, 2022
ഫ്‌ലോറിഡയില്‍ കാറപകടത്തില്‍ മലയാളി വനിത മരിച്ചു

ഒര്‍ലാന്‍ഡൊ: പുന്നത്തുറ കണിയാംകുന്നേല്‍ ജോസിന്റെ ഭാര്യ ലിസി ജോസ്, 63, ഫ്‌ളൊറിഡയില്‍ കാറപകടത്തില്‍ അന്തരിച്ചു. പരുക്കേറ്റ ജോസ് അപകടനില തരണം ചെയ്തു. ജോസ് ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്

കനത്ത മഴയില്‍ അഞ്ചു കാറുകള്‍ കൂട്ടി ഇടിക്കുകയായിരുന്നു. ബുധനാഴ്ച പുലര്‍ചെ നാലരയോടെ സൗത്ത് ഒര്‍ലാന്‍ഡോയില്‍ജോണ്‍ യംഗ് പാര്‍ക്ക് വേയില്‍ ബ്ല്ലാക്ക്സ്റ്റണ്‍ ഡ്രൈവില്‍ ആയിരുന്നു സംഭവം. മറ്റു കാറുകളിലെ പരുക്കേറ്റവരെ ആശുപത്രിയിലാക്കി. ചിലരുടെ നില ഗുരുതരമാണ്.

പരേത കുറുപ്പന്തറ കണ്ണച്ചാന്‍പറമ്പില്‍ കുടുംബാംഗമാണ്.

മക്കള്‍: ദേവി & ജോജി മേക്കാട്ടേല്‍, അരീക്കര (ഓര്‍ലാണ്ടോ) ചിഞ്ചു & ജോബി കടിയംപള്ളില്‍ പുന്നത്തുറ (കാനഡ)

സംസ്‌കാരം പിന്നീട്

Woman, 62, dies in 5-vehicle crash on John Young Parkway in Orange County, FHP says (clickorlando.com)

ഫ്‌ലോറിഡയില്‍ കാറപകടത്തില്‍ മലയാളി വനിത മരിച്ചു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക