Image

മയൂഖം മത്സരത്തിൽ ലളിത രാമമൂർത്തിക്ക് കിരീടം; നസ്മി ഹാഷിം, സ്വീറ്റ മാത്യു റണ്ണർ അപ്പ് 

സലിം ആയിഷ (ഫോമാ പി.ആർ.ഓ) Published on 27 January, 2022
മയൂഖം മത്സരത്തിൽ ലളിത രാമമൂർത്തിക്ക് കിരീടം; നസ്മി ഹാഷിം, സ്വീറ്റ  മാത്യു റണ്ണർ അപ്പ് 

ഫോമാ വനിതാ ഫോറം സംഘടിപ്പിച്ച മയൂഖം മത്സരത്തിൽ ആവേശവും, ഉദ്വേഗവും നിറഞ്ഞുനിന്ന മണിക്കൂറുകൾക്കൊടുവിൽ , ഗ്രേറ്റ് ലേക്‌സ്‌ മേഖലയിൽ നിന്നുള്ള ലളിത രാമമൂർത്തി  കീരീടം ചൂടി. ബഹുമുഖ സംരംഭകയായ അവർ   ഭരതനാട്യത്തിലും കർണാടക സംഗീതത്തിലും പ്രാവീണ്യം തെളിയിച്ച കലാകാരിയാണ് 

ടൊറന്റോയിൽ ഐടി അനലിസ്റ്റായി ജോലി ചെയ്യുന്ന നസ്മി ഹാഷിം ആണ് ഫസ്റ് റണ്ണറപ്പ്. അഭിനയം, നൃത്തം, മോഡലിംഗ് എന്നിവയിലെല്ലാം ശോഭിക്കുന്ന പ്രതിഭയാണ്  നസ്മി ഹാഷിം. 

കാലിഫോർണിയ ബേക്കേഴ്‌സ്‌ഫീൽഡിൽ നഴ്സ് പ്രാക്ടീഷണറായി ജോലി ചെയ്യുന്ന സ്വീറ്റ  മാത്യുവാണ് സെക്കന്റ് റണ്ണറപ്പ്. 

പതിനഞ്ചോളം മത്സരാർത്ഥികൾ പങ്കെടുത്ത മത്സരം രാവേറെ നീണ്ടു നിന്നു. പ്രയാഗ മാർട്ടിൻ, രഞ്ജിനി ഹരിദാസ്, രഞ്ജിനി ജോസ്, ലക്ഷ്മി സുജാത, രേഖ  തുടങ്ങിയ  വിധികർത്താക്കളാണ്  വിജയികളെ തെരെഞ്ഞടുത്തത് . 

മത്സരങ്ങൾ  തത്സമയം  ഫ്ലവർസ് ടിവിയിൽ പ്രക്ഷേപണം ചെയ്തു.

ലളിത രാമമൂർത്തി

എല്ലാ മത്സരാർത്ഥികളെയും, വിജയികളെയും, ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, വനിതാ ഫോറം നാഷണൽ കമ്മറ്റി ചെയർ പേഴ്‌സൺ ലാലി കളപ്പുരക്കൽ, വൈസ് ചെയർപേഴ്‌സൺ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കർ, ട്രഷറർ ജാസ്മിൻ പരോൾ എന്നിവർ  അനുമോദിച്ചു.

ഫ്ളവർസ് ടി.വി. യു.എസ് .ഏ യുമായി കൈകോർത്ത് ഫോമാ വനിതാ വേദി വിദ്യാർഥിനികൾക്ക് പഠനസഹായത്തിനായുള്ള ധനശേഖരണാർത്ഥമാണ് മയൂഖം ഒരു വർഷം മുൻപ് ആരംഭിച്ചത്.  അമേരിക്കയിലും കാനഡയിലുമായി പന്ത്രണ്ടു മേഖലകളിൽ നടന്ന പ്രാരംഭ മത്സരത്തിലെ വിജയികളായ അനുപമ ജോസ് - ഫ്ലോറിഡ, ലളിത രാമമൂർത്തി- മിഷിഗൺ, മാലിനി നായർ- ന്യൂജേഴ്‌സി, സ്വീറ്റ് മാത്യു- കാലിഫോർണിയ, ആര്യാ ദേവി വസന്തൻ -ഇന്ത്യാന, അഖിലാ  സാജൻ- ടെക്സാസ്, മധുരിമ  തയ്യിൽ- കാലിഫോർണിയ, പ്രിയങ്ക തോമസ് -ന്യൂയോർക്ക്, അലീഷ്യ നായർ -കാനഡ, ടിഫ്നി സാൽബി- ന്യൂയോർക്ക്, ഹന്ന അരീച്ചിറ- ന്യൂയോർക്ക്, ധന്യ കൃഷ്ണകുമാർ -വിർജീനിയ, നസ്മി ഹാഷിം-  കാനഡ,  ഐശ്വര്യ പ്രശാന്ത്- മസാച്ചുസെറ്റ്സ്, അമാൻഡ എബ്രഹാം- മേരിലാൻഡ് എന്നിവരാണ്    അവസാന വട്ട മത്സരത്തിൽ തങ്ങളുടെ ബുദ്ധിയും, പ്രതിഭയും മാറ്റുരച്ചത് . സൗന്ദര്യമത്സരമെന്നതിനുപരി   പ്രതിഭയും മികവും തെളിയിക്കുന്ന മത്സരമാണ് സംഘാടകർ അണിയിച്ചൊരുക്കിയയത് 

നസ്മി ഹാഷിം

നിർദ്ധനരും സമർത്ഥരുമായ വിദ്യാർത്ഥിനികൾക്കായുള്ള ഫോമാ വനിതാ വേദിയുടെ സാമ്പത്തിക സഹായ പദ്ധതിയായ സഞ്ചിയിനിയുടെ ധനശേഖരണാർത്ഥം  ആണ് മയൂഖം സംഘടിപ്പിച്ചിട്ടുള്ളത്. യാതൊരു പ്രായപരിധിയും നിബന്ധനകളുമില്ലാത്ത മത്സരം എന്ന നിലയിൽ മയൂഖം മറ്റു മത്സരങ്ങളിൽ നിന്ന് വിഭിന്നമാണ്‌. മത്സരങ്ങളിൽ പങ്കെടുത്തവർക്ക് ഇത് ഊർജ്ജവും ആവേശവും പകർന്നു. 

സാമൂഹ്യ പുരോഗതിയിൽ   അനിവാര്യമായ  മാറ്റം കൈവരിക്കാൻ സ്ത്രീ ശാക്തീകരണം അനിവാര്യമായ ഘടകമാണ്. ശരിയായ ആശയങ്ങളെയും, ചിന്തകളെയും മറ്റുള്ളവരിലേക്ക് എത്തിക്കാനും, ശരികളെ ബോധ്യപ്പെടുത്താനും ഉള്ള  വേദികൂടിയാണ് മയൂഖം. അതുകൊണ്ടു തന്നെ മറ്റുള്ള   മത്സരങ്ങളിൽ നിന്ന് മയൂഖം വേറിട്ടു നില്കുന്നു. 

സ്വീറ്റ  മാത്യു

 പരിപാടികളുടെ പ്രോഗ്രാം ഡയറക്ടർ  ബിജു സക്കറിയയായിരുന്നു. ഷാജി പരോൾ ആണ് മയൂഖത്തിന്റെ ആപ്ലിക്കേഷൻ വികസിപ്പിച്ചതും മറ്റു സാങ്കേതിക സഹായങ്ങൾ നൽകിയതും. പരസ്യവും ഗ്രാഫിക് സാങ്കേതിക വിദ്യകളും ചെയ്തത്   ആരതി ശങ്കറും, മയൂഖത്തിന്റെ പശ്ചാത്തല സംഗതം ഒരുക്കിയത് ജ്യോത്സന കെ നാണുവുമാണ്. രേഷ്മ രഞ്ജനാണ് സാമൂഹ്യ മാധ്യമ വാർത്തകൾക്ക് മേൽനോട്ടം വഹിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക