വര്‍ഗീയത: കേന്ദ്രഗവണ്‍മെന്റ് സമീപനം ആപത്കരം: രമേശ് ചെന്നിത്തല

പി പി ചെറിയാന്‍ Published on 27 January, 2022
വര്‍ഗീയത: കേന്ദ്രഗവണ്‍മെന്റ് സമീപനം ആപത്കരം: രമേശ് ചെന്നിത്തല

ചിക്കാഗൊ: മതേതര ജനാധിപത്യ മൂല്യങ്ങള്‍ക്കു നേരെ ഭീഷിണിയുയര്‍ത്തി, വര്‍ഗ്ഗീയത ആളികത്തിച്ചു അതിലൂടെ അധികാരത്തില്‍ തുടരുന്നതിനുള്ള കേന്ദ്രഗവണ്‍മെന്റിന്റെ സമീപനം ആപത്കരമാണെന്ന് മുന്‍പ്രതിപക്ഷ നേതാവും എം.എല്‍.എ.യുമായ രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (കേരള) ചിക്കാഗൊ ചാപ്റ്റര്‍ ജനുവരി 26ന് സൂം വഴി സംഘടിപ്പിച്ച റിപ്പബ്ലിക്ക് ദിന സമ്മേളത്തില്‍ മുഖ്യാത്ഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു രമേശ്. പ്രസിഡന്റ് തമ്പിമാത്യൂ അധ്യക്ഷത വഹിച്ചു. ജെസ്സി റിന്‍സി സ്വാഗതമാശംസിച്ചു.


ജാതിയും മതവും, വിശ്വാസവും ഓരോരുത്തരുടേയും വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. അത് നിഷേധിക്കുന്നതിനുള്ള അവകാശമില്ല. പക്ഷേ ഇന്ത്യയില്‍ ഇന്ന് നടക്കുന്ന സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. വര്‍ഗ്ഗീയത ആളികത്തിക്കുന്നത് എത്രയോ, അത്രയും വോട്ടുകിട്ടുന്ന അവസ്ഥയിലേക്ക് കേന്ദ്രം ഭരിക്കുന്ന ഗവണ്‍മെന്റ് അധ:പതിച്ചിരിക്കുന്നു. ഇവിടെ ആര്‍ക്കും നീതി ലഭിക്കുന്നില്ല.
ഹിന്ദുവും, മുസ്ലീമും, ജൈനനും, ക്രിസ്ത്യാനിയും എല്ലാവരും ഒരമ്മ പെറ്റ മക്കളെപോലെ ജീവിക്കേണ്ട നാട്ടില്‍ എല്ലാ മതവിശ്വാസങ്ങളേയും സഹിഷ്ണുതയോടെ നോക്കികാണാന്‍ നമ്മുക്ക് കഴിയണം. നെഹ്‌റുവും, ഗാന്ധിജിയും, സര്‍ദാര്‍വല്ലഭായ് പട്ടേലും, അബ്ദുള്‍കലാം ആസാദും തുടങ്ങിയ ഫൗണ്ടിംഗ് ഫാദേഴ്‌സ് വിഭാവനം ചെയ്തത് അതാണ്. അതുകൊണ്ടുതന്നെയാണ് സെകുലറിസം എന്ന വാക്ക് ഇന്ദിരാഗാന്ധി ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതി ചേര്‍ത്തതെന്നും രമേശ് പറഞ്ഞു. രാജ്യം നേരിടുന്ന വെല്ലുവിളഇകളെ നേരിടാന്‍ കഴിയണമെങ്കില്‍ സെക്ുലര്‍ ശക്തികള്‍ ഒന്നിച്ചുനില്‍ക്കണം. മതേതരശക്തികളുടെ ഏകീകരണം നടക്കാത്തതാണ് വര്‍ഗ്ഗീയശക്തികള്‍ തഴച്ചുവളരുന്നത്. ഇതിനെ നേരിടാന്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സിനു മാത്രമേ കഴിയുകയുള്ളൂ രമേശ് പറഞ്ഞു.


കേരളത്തിലെ ഇടതുപക്ഷ ഗവണ്‍മെന്റ് സ്വീകരിക്കുന്ന നയങ്ങള്‍ക്കെതിരേയും രമേശ് ആഞ്ഞടിച്ചു. വിവരാവകാശ  നിയമത്തെ ഇല്ലാതാക്കുന്ന, അകൗണ്ട് ജനറലിനെ ഇലാതാക്കുന്ന, ജനങ്ങളോടു പ്രതിബന്ധത ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കേരള ഗവണ്‍മെന്റ് ജനാധിപത്യത്തിന്റെ പുഴുകുത്തുകളായി മാറിയിരിക്കുന്നു എന്ന രമേശ് പറഞ്ഞു. ആന്റോ കവലയ്ക്കല്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

ആഗസ്തി വട്ടംകോട്ടയിൽ 2022-01-28 04:15:46
ഒന്ന് പ്രതികരിക്കട്ടെ സുഹൃത്തുക്കളെ. ഇത് ഈ വാർത്തയ്ക്ക് വേണ്ടി മാത്രമുള്ളതല്ല കേട്ടോ. എല്ലാ വാർത്തയിലും പോയി പ്രതികരിക്കാൻ സമയമില്ലല്ലോ. അതിനാൽ നിങ്ങളുടെ വാർത്തയുടെ അടിയിൽ സമാനമായ മീറ്റിങ്ങുകൾ വാർത്തകൾ സംബന്ധമായ ഒരു പ്രതികരണം നൽകുകയാണ്. ഇതിൽ കാര്യം ഉണ്ടോ എന്ന് മാത്രം നോക്കിയാൽ മതി. ഇവിടെ ഓരോരുത്തരുടെയും ഇഷ്ടം അനുസരിച്ച് എനിക്ക് പ്രതികരിക്കാൻ സാധിക്കില്ല. ചോദിക്കട്ടെ. ആരുടെ ആണെങ്കിലും, എന്ത് മീറ്റിംഗ് ആണെങ്കിലും എന്തിനാണ് നാട്ടിലെ അധികാരമോഹികളും നേതാക്കളെയും കാലുമാറ്റ കാരെയും അച്ഛന്മാരെയും സ്വാമിമാരെ ഇവിടെ കൊണ്ടുവന്നു ചുമ്മാ അവസരം കൊടുക്കുന്നത്? അവരുടെ ഒക്കെ വായിട്ടടിയും, അലക്കും മലയാളം ടിവി കളിൽ കാണുന്നതല്ലേ കേൾക്കുന്നത് അല്ലേ? പിന്നെ അമേരിക്കയിലെ തന്നെ സ്ഥിരം അധികാരക്കസേരയിൽ കുത്തിയിരിക്കുന്ന ഈ പാർട്ടി, സംഘടന നേതാക്കളുടെ ചുമ്മാ അർത്ഥമില്ലാത്ത, യാതൊരു മൂല്യവും ഇല്ലാത്ത വായിട്ട പെരുമ്പറ അടിയും കേട്ടു കേട്ടു മടുത്തു. ചിലർ എല്ലായിടത്തും പോയി നേതാവാകാൻ ശ്രമിക്കും അതിനായി എങ്ങോട്ട് വേണമെങ്കിലും ചാടും, കാലുമാറും തലകുത്തി മറിയും വീരവാദം മുഴക്കി വാർത്തകളിൽ നിറഞ്ഞു നിൽക്കാൻ പരമാവധി ശ്രമിക്കും നാടിൻറെ ശാപമാണ്. കേരള രാഷ്ട്രീയം ഏതു പാർട്ടിയാണെങ്കിലും ഒന്നും ഇങ്ങോട്ട് പറിച്ചു നടരുത്. ജനമേ പ്രതികരിക്കുക. പ്രതികരണമാണ് ഏറ്റവും വലിയ ജനകീയ ശബ്ദം ഈ കോളം ആണ് ഞാൻ എന്നും ആദ്യം വായിക്കുന്നത് അത് പേര് വെച്ച്, പേര് വെക്കാതെ എങ്ങനെ വേണമെങ്കിലും നിങ്ങൾ മനം തുറന്ന് എഴുതുക. ഇവിടെ പ്രതികരണ കോളത്തിൽ എഴുതുന്നവരെ ദയവായി പ്രോത്സാഹിപ്പിക്കുക. നന്ദി സാർ, നന്ദി മാഡം. വീണ്ടും വല്ലപ്പോഴും എഴുതാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക