Image

നാഗകന്യക സീരിയല്‍ നടി മൗനി റോയിയും സൂരജ് നമ്ബ്യാരും കേരളത്തനിമയില്‍ വിവാഹിതരായി

Published on 27 January, 2022
നാഗകന്യക സീരിയല്‍ നടി മൗനി റോയിയും സൂരജ് നമ്ബ്യാരും കേരളത്തനിമയില്‍ വിവാഹിതരായി

 

പനാജി: നാഗകന്യക സീരിയലിലൂടെ പ്രശ്‌സതയായ ബോളിവുഡ് നടി  മൗനി റോയ്   ഇനി ദുബായ് മലയാളിയും ബാങ്കറുമായ സൂരജ് നമ്ബ്യാര്‍ക്ക് സ്വന്തം. കേരളത്തനിമയില്‍ ഇരുവരും വിവാഹിതരായി.

ഗോവയില്‍ വച്ച്‌ നടന്ന വിവാഹത്തില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. ദിവസങ്ങള്‍ നീണ്ട ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. വധൂവരന്മാര്‍ കേരളത്തിന്റെ പരമ്ബരാഗത വേഷമാണ് അണിഞ്ഞത്.

മുണ്ടും ജുബ്ബയുമണിഞ്ഞ് സൂരജ് എത്തിയപ്പോള്‍, കേരളത്തനിമ വിളിച്ചോതുന്ന സാരിയുടുത്താണ് മൗനി കതിര്‍മണ്ഡപത്തില്‍ പ്രവേശിച്ചത്. ടെമ്ബിള്‍ ഡിസൈന്‍ ആഭരണങ്ങളും, ചുവന്ന ബോര്‍ഡറുള്ള വെള്ള സാരിയുമണിഞ്ഞപ്പോള്‍ മൗനിയെ കാണാന്‍ അസ്സല്‍ മലയാളി പെണ്‍കൊടി പോലെയായിരുന്നു എന്ന് സമൂഹമാദ്ധ്യമങ്ങള്‍ പറയുന്നു. 

 തനി കേരള സ്റ്റൈല്‍ വിവാഹമായിരുന്നു ഇരുവരുടെയും. 'ദേവോം കാ ദേവ് മഹാദേവ്' എന്ന ഭക്തി പരമ്ബരയിലെ സതിയുടെ വേഷത്തിലാണ് മൗനി ഏറ്റവും അധികം ശ്രദ്ധ നേടിയത്. പിന്നീട് നാഗകന്യക എന്ന പരമ്ബരയിലൂടെയാണ് ടെലിവിഷന്‍ രംഗത്ത് താരമായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക