Image

ഷെയ്ന്‍ നിഗം ചിത്രം 'വെയില്‍' റിലീസ് മാറ്റിവെച്ചു

Published on 27 January, 2022
ഷെയ്ന്‍ നിഗം ചിത്രം 'വെയില്‍' റിലീസ് മാറ്റിവെച്ചു

 

കൊച്ചി: ഷെയ്ന്‍ നി​ഗം  കേന്ദ്രകഥാപത്രമായി എത്തുന്ന വെയില്‍ സിനിമയുടെ റിലീസ് മാറ്റിവെച്ചു.

ജനുവരി 28ന് തിയറ്ററുകളിലൂടെ റിലീസ് ചെയ്യാനിരുന്ന സിനിമയുടെ പ്രദര്‍ശനമാണ് താല്‍ക്കാലികമായി നീട്ടിവെച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ അഞ്ച് തെക്കന്‍ ജില്ലകള്‍ സി കേറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തിലാണ് നിര്‍മാതാക്കള്‍ റിലീസ് നീട്ടിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

"തിയറ്റര്‍ ഉടമകളുടെ അഭ്യര്‍ഥന പരിഗണിച്ചും കോടിക്കണക്കിന് സിനിമാപ്രേമികളുടെ വിലപ്പെട്ട ആരോഗ്യം കണക്കിലെടുത്തും ഞങ്ങള്‍ വെയില്‍ എന്ന സിനിമയുടെ റിലീസ് മാറ്റിവെക്കുകയാണ്'' സിനിമയുടെ നിര്‍മാണ കമ്ബനിയായ ഗുഡ് വില്‍ എന്റര്‍ടെയ്മെന്റ്സ് പ്രസ്താവനയിലൂടെ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക