ഇന്ത്യന്‍ റിപ്പബ്ലിക് ദിനം വാഷിങ്ങ്ടണ്‍ ഡിസി ഇന്ത്യന്‍ എംബസിയില്‍ ആചരിച്ചു

Published on 28 January, 2022
ഇന്ത്യന്‍ റിപ്പബ്ലിക് ദിനം വാഷിങ്ങ്ടണ്‍ ഡിസി ഇന്ത്യന്‍ എംബസിയില്‍ ആചരിച്ചു

ഭാരതത്തിന്റെ എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനാചരാണം വാഷിങ്ങ്ടണ്‍ ഡി സി ഇന്ത്യന്‍ എംബസിയില്‍  2022 ജനുവരി 26 നു വിപുലമായി ആചരിച്ചു. 

കോണ്‍സുലേറ്റ് ഫസ്റ്റ് സെക്രട്ടറി ശ്രീ വാസുദേവ് രവിയുടെ പ്രെത്യേക ക്ഷണപ്രകാരം കേരളാ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ ന്റെ പ്രെസിഡെന്റ് ഡോ. മധുസൂദനന്‍ നമ്പ്യാര്‍ ചടങ്ങില്‍ പങ്കെടുത്തു. തലസ്ഥാന നഗരിയിലെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ ഇന്ത്യന്‍ യു എസ് അംബാസിഡര്‍ ശ്രീ തരണ്‍ജിത് സിംഗ് സന്ധു ഇന്ത്യന്‍ പതാകയുയര്‍ത്തി. 

രാഷ്ട്രപതി രാമനാഥ് കോവിന്ദിന്റെ വീഡിയോ സന്ദേശം സദസ്സില്‍ പ്രദര്‍ശ്ശിക്കപ്പെടുകയുണ്ടായി. ഇന്ത്യന്‍ സ്വാതന്ത്ര സമര മുന്നണി പോരാളി നേതാജി സുബാഷ് ചന്ദ്രബോസിന്റെ 125 ആം ജന്മദിനം കൂടി ആചരിച്ച ചടങ്ങില്‍ കദം കദം ബഡായേ ജാ... എന്ന ഗാനം അദ്ദേഹത്തിന്റെ ആചാരസൂചകമായി ആലപിച്ചു. 

ശ്രീ മധുസൂദനന്‍ നമ്പ്യാര്‍ കേരളാ അസ്സോസിയേഷന്റെ 2022 ലെ പ്രോഗ്രാം കലണ്ടര്‍ തദവസരത്തില്‍ അംബാസിഡര്‍ ശ്രീ തരണ്‍ജിത് സിംഗ് സന്ധുവിനു  കൈമാറുകയുണ്ടായി. അംബാസിഡര്‍ അസ്സോസിയേഷന്റെ 2022 ലെ പരിപാടികള്‍ക്ക് എല്ലാവിധ ആശംസകളും ശ്രീ മധുസൂദനനെ അറിയിച്ചു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക