Image

അമേരിക്കന്‍ മലയാളീ ഹിന്ദു സമൂഹത്തിനു ജീവ മന്ത്രധ്വനിയുണര്‍ത്തി 'മന്ത്ര'

രഞ്ജിത് നായര്‍ Published on 28 January, 2022
അമേരിക്കന്‍ മലയാളീ ഹിന്ദു സമൂഹത്തിനു ജീവ മന്ത്രധ്വനിയുണര്‍ത്തി 'മന്ത്ര'

നിർജീവമായി കൊണ്ടിരിക്കുന്ന  അമേരിക്കയിലെ ഹൈന്ദവ സംഘടനാ പ്രവർത്തന പന്ഥാവിൽ ജീവ ചൈതന്യം പ്രസരിക്കുന്ന മന്ത്ര ധ്വനികളുയർത്തി   മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ  ഹിന്ദുസ്   "മന്ത്ര" യുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി .അമേരിക്കയിലെ മുഖ്യ ധാരാ മലയാളി സംഘടനാ ചരിത്രത്തിൽ ആദ്യമായി രണ്ടു കൺവെൻഷനുകൾ  പ്രഖ്യാപിക്കപ്പെട്ട  നിമിഷത്തിനു ഹ്യുസ്റ്റണിൽ നടന്ന പ്രതിനിധി സമ്മേളനം സാക്ഷിയായി . 2023 ൽ ഹ്യുസ്റ്റൺ ,2025 ഷിക്കാഗോ എന്നിവിടങ്ങളിൽ  ആഗോള ഹൈന്ദവ കൂട്ടായ്മ എന്ന സന്ദേശം നൽകി ക്കൊണ്ടു ഹൈന്ദവ കൺവൻഷനുകൾ  നടത്താൻ  തീരുമാനമായി .

 ഹ്യുസ്റ്റണിൽ നടന്ന പ്രതിനിധി യോഗത്തിൽ പ്രെസിഡന്റ്‌  ശ്രീ  ഹരി ശിവരാമൻ (ഹ്യുസ്റ്റൺ ) പ്രസിഡന്റ്  ഇലെക്ട്  ശ്രീ ജയ് ചന്ദ്രൻ (ചിക്കാഗോ) ജനറൽ സെക്രട്ടറി  ശ്രീ അജിത് നായർ (ഹ്യുസ്റ്റൺ)  വൈസ് പ്രസിഡന്റ്  ശ്രീ ഷിബു ദിവാകരൻ (ന്യൂ യോർക് )( ട്രഷറർ  ശ്രീ രാജു പിള്ള (ഡാളസ്)  എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു  .ജോയിന്റ് സെക്രട്ടറി ആയി  ശ്രീ ശ്യാം ശങ്കർ  (സാൻ ഡിയാഗോ ) ജോയിന്റ് ട്രഷറർ ആയി ബിജു കൃഷ്ണൻ (ചിക്കാഗോ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു .

പതിറ്റാണ്ടുകളുടെ സംഘടനാ പ്രവർത്തന പാരമ്പര്യം കൈ മുതൽ ആയുള്ള  ശ്രീ ഹരി ശിവരാമൻ , കേരളത്തിൽ  ബാല ഗോകുലത്തിൽ തുടങ്ങിയ സംഘടനാ പാടവം  അമേരിക്കയിലെ ദേശീയ ഹൈന്ദവ സംഘടനയുടെ തലപ്പത്തു വരെ എത്തി നിൽക്കുന്നു .നീണ്ട അനുഭവ പരിചയത്തിന്റെ മികവിൽ മന്ത്രയിലൂടെ ഹൈന്ദവ സമൂഹത്തിനു  പുതിയ ദിശാബോധം നൽകാൻ ചെറുപ്പത്തിന്റെ ഊർജം കൈമുതൽ ആയുള്ള ശ്രീ ഹരിക്കു സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു .16 വർഷമായി ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം
എന്ന ചരിത്ര നിയോഗം സാധ്യമാക്കിയ ഹ്യുസ്റ്റണിലെ കെ എച് എസിൽ വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ചു വരുന്നു .9 വർഷം  ദേശിയ ഹൈന്ദവ സംഘടനാ തലത്തിലും വിവിധ സ്ഥാനങ്ങളിൽ  അദ്ദേഹം പ്രവർത്തിച്ചു .
ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹ ആശീർവാദങ്ങളോടെ ഹൈന്ദവ സമൂഹത്തെ യഥാർത്ഥ സനാതന ധർമ്മ വഴികളിലേക്ക് നയിക്കാൻ പരിശ്രമിക്കുമെന്നു അദ്ദേഹം അറിയിച്ചു

അമേരിക്കയിലെ സാമൂഹ്യ രംഗത്ത്  നാല് പതിറ്റാണ്ടിലേറെ  പൂർത്തിയാക്കിയ ശ്രീ ജയ് ചന്ദ്രൻ പ്രസിഡന്റ് ഇ ലെക്ട്  ആയി മന്ത്രയുടെ പ്രവർത്തന മേഖല വിപുലീകരിക്കുന്ന ചുമതലകളുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചു .ചിക്കാഗോ മലയാളീ അസോസിയേഷനിൽ തുടങ്ങി ഫൊക്കാനയിലും വിവിധ ഹൈന്ദവ സംഘടനകളിലും പ്രവർത്തന പരിചയം ഉള്ള അദ്ദേഹം പ്രസിഡന്റ് ആയപ്പോൾ ആണ്   വർഷങ്ങളായി നിർജീവമായി പ്രവർത്തിച്ചിരുന്ന ചിക്കാഗോയിലെ  ഗീതാമണ്ഡലത്തിനു ആസ്ഥാന മന്ദിരം ലഭിച്ചത് .ഹൈന്ദവ ആഘോഷങ്ങൾ ഒന്നൊഴിയാതെ കേരളത്തിലേത് പോലെ തന്നെ ഗീതാമണ്ഡലത്തിൽ  ആഘോഷിക്കപ്പെട്ടപ്പോൾ ഷിക്കാഗോയിലെ ഹൈന്ദവ സമൂഹത്തിനു അത് പുത്തൻ  അനുഭവങ്ങൾ സമ്മാനിച്ചു .യുവാക്കളെയും പുതിയ തലമുറയെയും ഭീഷണി ആയി കാണുന്ന മുഴുവൻ സമയ രാഷ്ട്രീയ
ഭിക്ഷാം ദേഹികളായ നേതാക്കൻമാർ  തലപ്പത്തു വന്നപ്പോൾ ,കുലം കുത്തികൾ ആയി അവർ പ്രവർത്തിച്ച  അമേരിക്കൻ സംഘടനകൾ ഓരോന്നായി നശിപ്പിക്കപ്പെടുന്ന അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോൾ ,അതിനു  ഒരു അപവാദം ആയി ,യഥാർത്ഥ കർമ്മ യോഗികളെ ചേർത്ത് നിർത്തി,വീറോടെ ധാർമിക മൂല്യങ്ങൾ ഉയർത്തി പിടിച്ചു   പുതിയ ദൗത്യം ഏറ്റെടുത്തു മുന്നേറുവാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു .

ഹ്യുസ്റ്റണിലെ പ്രബുദ്ധരായ ഹൈന്ദവ വിശ്വാസികളോടൊപ്പം ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ മുതൽ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്ന ശ്രീ അജിത് നായർ ഹ്യുസ്റ്റണിലെ സാമൂഹ്യ രംഗത്ത് നിറ സാന്നിധ്യം ആണ് .ദേശീയ ,പ്രാദേശിക സംഘടനകളിൽ ഒരു പോലെ പ്രവർത്തിച്ച അദ്ദേഹത്തിന്റെ പ്രവർത്തന പരിചയം മന്ത്രക്കു മുതൽ കൂട്ടാകും എന്ന് കരുതപ്പെടുന്നു .ഏറ്റവും മികച്ച കൺവെൻഷൻ ഹ്യുസ്റ്റണിൽ നടത്തുവാൻ പ്രതിജ്ഞാബദ്ധമായ ഒരു ടീമിനെ അണിനിരത്തി മന്ത്ര മുന്നോട്ടു പോകുമെന്ന് അദ്ദേഹം അറിയിച്ചു .

 ഡാളസിലെ  ഹൈന്ദവ സംഘടന ആയ കെ എച് എസിന്റെ പ്രെസിഡന്റ് ,സെക്രട്ടറി എന്നീ പദവികളും ,ദേശീയ ഹൈന്ദവ സംഘടനാ രംഗത്ത് ട്രഷറർ ഉൾപ്പടെ വിവിധ പദവികളും വഹിച്ചിട്ടുള്ള ശ്രീ രാജു പിള്ള ,നിലപാടുകളിൽ വെള്ളം ചേർക്കാത്ത   എന്നാൽ  സൗമ്യ സാന്നിധ്യം ആയി പ്രവർത്തന മണ്ഡലത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള  വ്യക്തിയാണ് .വൈസ് പ്രസിഡന്റ് ആയ ഷിബു ദിവാകരൻ ആവട്ടെ ഒരു വ്യാഴ വട്ടത്തിലേറെ ആയി മഹിമയുടെ(ന്യൂ യോർക്ക്)  പ്രസിഡന്റ്,സെക്രെട്ടറി ,ട്രസ്റ്റീ ചെയർ ഉൾപ്പടെ വിവിധ കമ്മിറ്റികളിലായി ശക്തമായ സാന്നിധ്യം അറിയിക്കുന്നു .ദേശീയ രംഗത്തും ട്രസ്റ്റീ ചെയർ ഉൾപ്പടെ വിവിധ പദവികൾ കൈകാര്യം ചെയ്ത അനുഭവ പാരമ്പര്യം അദ്ദേഹത്തിനുണ്ട്  .

മൂവായിരത്തോളം അംഗങ്ങൾ ഉള്ള സൻ ഡിയാഗോ മലയാളീസ് (സൻമ )  അസോസിയേഷൻ പ്രസിഡന്റ് പദവി വഹിക്കുന്ന    ശ്രീ ശ്യാം ശങ്കർ   കാലിഫോർണിയയിലെ ഐ ടി രംഗത്തെ മലയാളീ യുവ സമൂഹത്തിൽ ശ്രദ്ധേയ സാന്നിധ്യം അലങ്കരിക്കുന്നു .ഹൈന്ദവ ധർമ ആചരണം ജീവിത വൃതമാക്കിയ  ഗീതാമണ്ഡലത്തിന്റെ സജീവ പ്രവർത്തകൻ കൂടിയായ ബിജു കൃഷ്ണൻ  ഒരു ഭക്തി ഗാന രചയിതാവ് കൂടിയാണ് .ജീവിതത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ,എന്നാൽ സംഘടനാ വൈഭവം നിറഞ്ഞ  മന്ത്രയുടെ  എക്സിക്യൂട്ടീവ് കമ്മിറ്റി പ്രവർത്തന പരിചയത്തിന്റെയും യുവ ചേതനയുടെയും സമന്വയം എന്ന നിലയിൽ  ,അമേരിക്കയുടെ ഹൈന്ദവ സംഘടനാ രംഗത്ത് പുതു ചരിതം കുറിക്കാൻ പ്രാപ്‌തിയുള്ളതാണെന്നു പ്രതിനിധി സഭാ അംഗങ്ങൾ  ഏക കണ്ഠമായി അഭിപ്രായപ്പെട്ടു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക