യു എസ് എ എഴുത്തുകൂട്ടം 'സർഗ്ഗാരവ' ത്തിൽ അതിഥി കെ പി രാമനുണ്ണി

ബിന്ദു ടിജി  Published on 28 January, 2022
യു എസ് എ എഴുത്തുകൂട്ടം   'സർഗ്ഗാരവ' ത്തിൽ  അതിഥി കെ പി രാമനുണ്ണി

USA : ജനുവരി 29  ശനിയാഴ്ച 8 :30PM (EST)
ഇന്ത്യ: ജനുവരി 30 , ഞായർ  7 :00  AM (IST)

യു എസ് എ എഴുത്തുകൂട്ടം സംഘടിപ്പിക്കുന്ന പ്രതിമാസ പരിപാടിയായ  'സർഗ്ഗാരവ' ത്തിൽ ജനുവരി  29 നു  അതിഥി യായെത്തുന്നു പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ കെ പി രാമനുണ്ണി.


കലാകൗമുദി കോർഡിനേറ്റിങ്ങ് എഡിറ്റർ വടയാർ സുനിൽ പരിപാടി ഉദ്‌ഘാടനം ചെയ്യും ജനുവരി 29 ശനിയാഴ്‌ച്ച ന്യൂയോർക്ക് സമയം വൈകീട്ട് 8.30 (8:30PM EST) യ്ക്ക് സൂം പ്ലാറ്റുഫോമിൽ നടക്കുന്ന പരിപാടിയിൽ 'കഥയുടെ ജനിതകം ' എന്ന വിഷയം രാമനുണ്ണി അവതരിപ്പിക്കും.

തുടർന്ന് പ്രസിദ്ധ കഥാകൃത്ത്  ബിജോ ജോസ് ചെമ്മാന്ത്രയും പ്രശസ്ത കഥാകൃത്തും ലാന യുടെ പ്രസിഡണ്ടു മായ അനിലാൽ  ശ്രീനിവാസനും ഈ വിഷയത്തിൽ തുടർന്നു സംസാരിക്കും .  പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് വിശിഷ്ടാതിഥി യുമായി അൽപ സമയം സംവദിക്കാൻ അവസരമുണ്ടായിരിക്കുന്നതാണ് 
ഇനി മുതൽ എല്ലാ മാസവും മൂന്നാമത്തെ   ശനിയാഴ്ച്ച ന്യൂയോർക്ക് സമയം 8.30 PM നു  സാഹിത്യ -സാംസ്ക്കാരിക  പരിപാടികൾ 'സർഗ്ഗാരവ' ത്തിലൂടെ ആസ്വദിക്കാം.

കൂടുതൽ   വിവരങ്ങൾക്ക് ബന്ധപ്പെടുക -മനോഹർ തോമസ് 917 974 2670
USA  എഴുത്തുകൂട്ടം അംഗമാകാൻ   $ 10 
PayPal :  manoharthomas5@gmail.com 
Zella   :  917 974 2670.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക