Image

ഇന്ത്യയിലെ മനുഷ്യാവകാശലംഘനത്തിനെതിരെ കോൺഗ്രസ് അംഗങ്ങൾ, മുൻ ഇന്ത്യൻ  വൈസ് പ്രസിഡന്റ്  

Published on 28 January, 2022
ഇന്ത്യയിലെ മനുഷ്യാവകാശലംഘനത്തിനെതിരെ കോൺഗ്രസ് അംഗങ്ങൾ, മുൻ ഇന്ത്യൻ  വൈസ് പ്രസിഡന്റ്  

വാഷിംഗ്ടൺ : യു.എസ് . കോൺഗ്രസ് അംഗങ്ങളും മുൻ ഇന്ത്യൻ ഉപരാഷ്ട്രപതി  ഹാമിദ് അൻസാരിയും  ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾ  സംബന്ധിച്ചു  ആശങ്കകൾ പങ്കുവച്ചു. ഇന്ത്യൻ അമേരിക്കൻ  മുസ്ലിം കൗൺസിൽ ബുധനാഴ്‌ച  സംഘടിപ്പിച്ച വെർച്വൽ  ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.

ന്യുനപക്ഷങ്ങളുടെ വിശ്വാസങ്ങളോടുള്ള ഇന്ത്യ ഗവണ്മെന്റിന്റെ രീതികൾ, വിവേചനത്തിന്റെയും അക്രമത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുമെന്ന് ഡെമോക്രാറ്റിക്‌ സെനറ്റർ എഡ് മാർക്കി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ  മുസ്ലിം-ക്രിസ്ത്യൻ ദേവാലയങ്ങളിൽ നടക്കുന്ന ആക്രമണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹിന്ദു ദേശീയത ഉയർന്നുവരുന്നതിലെ ആശങ്ക ഹാമിദ് അൻസാരി പ്രകടിപ്പിച്ചു.

കോൺഗ്രസ് അംഗങ്ങളായ ജിം മക്ഗവേൺ ,ആൻഡി ലെവിൻ, ജാമി റാസ്‌കിൻ എന്നിവരും ചർച്ചയ്ക്കിടെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത്  സർക്കാർ കൈക്കൊള്ളുന്ന ന്യുന പക്ഷ  വിരുദ്ധ നിലപാടുകളെക്കുറിച്ച് പരാമർശിച്ചു.

ബാംഗ്ലൂർ അതിരൂപതയുടെ തലവനായ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ, ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന മതപരിവർത്തന വിരുദ്ധ നിയമങ്ങളെക്കുറിച്ച് സംസാരിച്ചു. ഹിന്ദു തീവ്രവാദികൾ മതന്യൂനപക്ഷങ്ങളെ ഉപദ്രവിക്കാനും ആക്രമിക്കാനും തടവിലാക്കാനും മതപരിവർത്തനം  എന്ന  ആരോപണം  ആയുധമാക്കുന്നു. മതസ്വാതന്ത്ര്യത്തിന്റെ പേരിൽ, നമ്മുടെ മതസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിനായി കൂടുതൽ കൂടുതൽ നിയമങ്ങളും ചട്ടങ്ങളും കൊണ്ടുവരുന്നു, അദ്ദേഹം പറഞ്ഞു. 

റോബർട്ട് എഫ്. കെന്നഡി ഹ്യൂമൻ റൈറ്റ്‌സിന്റെ പ്രസിഡന്റ് കെറി കെന്നഡി, കശ്മീരി മനുഷ്യാവകാശ സംരക്ഷകൻ ഖുറം പർവേസുമായുള്ള ദീർഘകാല സൗഹൃദം അനുസ്മരിക്കുകയും  ഭീകര വിരുദ്ധ നിയമ പ്രകാരമുള്ള അദ്ദേഹത്തിന്റെ   അറസ്റ്റിനെ    യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് അപലപിച്ചതും ചൂണ്ടിക്കാട്ടി 

യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഫോർ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) ചെയർ നദീൻ മെൻസ, കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യയെ പ്രത്യേകം ക  ആശങ്കപ്പെടേണ്ട  രാജ്യമായി (കൺട്രി ഓഫ് പര്ടിക്കുലർ കൺസേൺ) ലേബൽ ചെയ്യാനുള്ള USCIRF-ന്റെ ശുപാർശയെക്കുറിച്ച് സംസാരിച്ചു. ദുർബലരായ ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കെതിരായ ഇന്ത്യൻ സർക്കാർ നടത്തുന്ന ആവർത്തിച്ചുള്ള അതിക്രമങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു  ഈ ശുപാർശ.

ആംനസ്റ്റി ഇന്റർനാഷണൽ യുഎസ്എയിലെ ഏഷ്യ അഡ്വക്കസി ഡയറക്ടർ കരോലിൻ നാഷ്, അടുത്തിടെ നടന്ന ജനാധിപത്യ ഉച്ചകോടിയിൽ പ്രസിഡന്റ് ജോ ബൈഡന്റെ മോദിയുമായുള്ള “ഊഷ്മള ബന്ധത്തെ” വിമർശിച്ചു, പ്രത്യേകിച്ചും  സന്നദ്ധ പ്രവർത്തകരോടും   വിമർശകരോടും ഉള്ള ഇന്ത്യൻ സർക്കാരിന്റെ  അഗാധമായ ഭയത്തിന്റെ പശ്ചാത്തലത്തിൽ. ഇന്ത്യയുടെ ഭീകരവിരുദ്ധ നിയമം,  ന്യായമായ വിചാരണയ്ക്കുള്ള ഒരു വ്യക്തിയുടെ അവകാശത്തെ ലംഘിക്കുന്നുവെന്നും നാഷ് പറഞ്ഞു. ഇത് കർശനമായ ജാമ്യ വ്യവസ്ഥകൾ ചുമത്തുകയും അന്വേഷണ പ്രക്രിയയെ മനഃപൂർവ്വം മന്ദഗതിയിലാക്കുകയും ചെയ്യുന്നു.

എന്നാൽ തീവ്രമായ മനുഷ്യാവകാശ ലംഘനം ഇന്ത്യയിൽ നടക്കുന്നെന്ന വിദേശ സർക്കാരിന്റെ ആരോപണത്തോട്  ഇന്ത്യ വിയോജിപ്പ് പ്രകടിപ്പിച്ചു. രാജ്യത്ത് സുസ്ഥിരമായ ജനാധിപത്യം  പിന്തുടരുന്നുണ്ടെന്നും ഇന്ത്യ ഗവണ്മെന്റ് വക്താവ്  അവകാശപ്പെട്ടു. മനുഷ്യാവകാശം സംരക്ഷിക്കാൻ ആവശ്യമായ എല്ലാം ഭരണഘടനയിൽ ഉൾച്ചേർത്തിട്ടുണ്ടെന്നും ഊന്നിപ്പറഞ്ഞു.

മുസ്ലിം കൗൺസിലിൽ നിരോധിക്കപ്പെട്ട സിമി സംഘടനയുടെയും പാകിസ്ഥാനിലെ ഇന്റലിജൻസ് ഏജൻസിയുടെയും  അനുഭാവികളുണ്ടെന്ന് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി ആരോപിക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക