Image

അതിശൈത്യത്തിന്റെ പിടിയില്‍ നിന്നും ഡാളസ് മോചിതമാകുന്നു

പി പി ചെറിയാന്‍ Published on 05 February, 2022
അതിശൈത്യത്തിന്റെ പിടിയില്‍ നിന്നും ഡാളസ് മോചിതമാകുന്നു

ഡാളസ് : വളരെ അപൂര്‍വമായി മാത്രം അതിശൈത്യത്തിന്റെ പിടിയിലമരുന്ന ഡാളസില്‍ ഫെബ്രു. 2 നാണ് രാത്രി മുതല്‍ തോരാതെ പെയ്ത മഴയില്‍ നിന്നും , ഹിമപാതത്തില്‍ നിന്നും ,ഐസ്  മഴയില്‍ നിന്നും വെള്ളിയാഴ്ച വൈകീട്ടോടെ സാവകാശം മോചനം പ്രാപിച്ചു വരുന്നു .  മഴയും ഹിമപാതവും പൂര്‍ണ്ണമായും അവസാനിച്ചിട്ടുണ്ട്  ബുധനാഴ്ച രാത്രി മുതല്‍ നിരത്തിലിറങ്ങാതെയിരുന്ന വാഹനങ്ങള്‍ വെള്ളിയാഴ്ച വൈകിയതോടെ പുറത്തിറങ്ങി തുടങ്ങി . വെള്ളിയാഴ്ച രാത്രി വീണ്ടും താപനില താഴുന്നതിനുള്ള  സാധ്യതയുണ്ടെന്നും ശനിയാഴ്ച വീണ്ടും റോഡുകളില്‍ ഐസ് രൂപപ്പെടുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് , ശനിയാഴ്ച രാത്രിയോടെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകും . 

റോഡില്‍ ഗ്‌ളാസ് കണക്കെ ഐസ് പാളികള്‍ രൂപപ്പെട്ടത് വ്യാഴാഴ്ച രാവിലെ പുറത്തിറങ്ങിയ ചുരുക്കം വാഹനങ്ങളില്‍ പലതും അപകടത്തില്‍ പെട്ടിരുന്നു . ഐസിനു മുകളിലൂടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം തെന്നിമാറിയാണ് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായത് .

കഴിഞ്ഞ വര്‍ഷം  ഫെബ്രുവരിയില്‍ ഉണ്ടായ കനത്ത ഹിമപാതം വൈദ്യതി വിതരണത്തെ ദിവസങ്ങളോളം തകരാറിലാക്കിയിരുന്നു . ഈ വര്‍ഷം ഇതൊഴിവാക്കുന്നതിന്  ഗവര്‍ണര്‍ നേരിട്ട് ഇടപെട്ട് ആവശ്യമായ മുന്‍കരുതലുകള്‍  സ്വീകരിച്ചിരുന്നു . റോഡുഗതാഗതം തടസ്സപ്പെട്ടതിന് പുറമെ ഡാളസ്സിലെ പ്രധാന വിമാനത്താവളങ്ങളായ ഡി.എഫ്ഡ.ബ്‌ള്യു , ലൗവ് ഫീല്‍ഡ് എന്നിവയില്‍ നൂറുകണക്കിന് സര്‍വീസുകളാണ് നിര്‍ത്തി വച്ചത് . അത്യാവശ്യ സര്‍വീസുകളില്‍ ചുരുക്കം ജീവനക്കാര്‍ മാത്രമാണ് ജോലിക്കെത്തിയത് . ആശുപത്രി അധികൃതര്‍ ജീവനക്കാര്‍ക്ക് സൗജന്യ ഹോട്ടല്‍ സൗകര്യം ചെയ്തിരുന്നു . ഞായറാഴ്ചയുടെ റെയില്‍ ബസ്സ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട് . 

 

പി പി ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക