മലയാളത്തെ കൈവിടാതെ ഫൊക്കാന:  ഭാഷയ്‌ക്കൊരു ഡോളർ പുരസ്‌കാരം ഇന്ന് സമർപ്പിക്കും

Published on 26 February, 2022
മലയാളത്തെ കൈവിടാതെ ഫൊക്കാന:  ഭാഷയ്‌ക്കൊരു ഡോളർ പുരസ്‌കാരം ഇന്ന് സമർപ്പിക്കുംതിരുവനന്തപുരം : അമേരിക്കൻ മലയാളി സംഘടനയായ ഫൊക്കാന കേരള സർവ്വകലാശാലയുമായി ചേർന്ന് നടത്തുന്ന മലയാള ഭാഷയ്‌ക്കൊരു ഡോളർ പുരസ്‌കാരം ഇന്ന് സമർപ്പിക്കും. പി അരുൺ മോഹന്റെ കൊച്ചി രാജ്യത്തെ ലിഖിതങ്ങളുടെ ചരിത്രപരവും ഭാഷാപരവുമായ പഠനം എന്ന പ്രബന്ധത്തിനാണ് ഒരു പുരസ്‌കാരം. 2021 ൽ കെ മഞ്ജു വിന്റെ ഘടനാവാദാനന്തര ചിന്തകളുടെ പ്രയോഗം സമകാലീന മലയാള വിമർശനത്തിൽ എ്ന്ന പ്രബന്ധവുമാണ് പുരസ്‌കാരത്തിന് അർഹമായത്. 50000 രൂപയും പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാരം ഇന്ന് മന്ത്രി സജി ചെറിയാൻ വിതരണം ചെയ്യും. അവാർഡ് ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ട വർഷമാണിത്.
ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസിന്റെയും ഇന്റർനാഷണൽ കോ-ഓഡിനേറ്റർ പോൾ കറുകപ്പള്ളിയുടെയും വൈസ് പ്രസിഡന്റ് തോമസ് തോമസിന്റെയും സാന്നിദ്ധ്യത്തിൽ കേരളാ സർവ്വകലാശാലാ വൈസ് ചാൻസിലറും അവാർഡ് നിർണ്ണായക സമിതിയും യൂണിവേഴ്‌സിറ്റി ഹാളിൽ വച്ചാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

കേരളത്തിലെ എല്ലാ സർവ്വകലാശാലകളിലെയും മലയാളം എം എ വിദ്യാർത്ഥികളാണ് അവാർഡിനായി അപേക്ഷ നൽകിയത്. ലഭിച്ച ഗവേഷണ പ്രബന്ധങ്ങളിൽ നിന്നാണ് പുരസ്‌കാരത്തിന് അർഹമായ ഗവേഷണ പ്രബന്ധം തിരഞ്ഞെടുത്തത്. ശ്രീ കാലടി സർവ്വകലാശാല മുൻ പ്രൊ: വൈസ് ചാൻസിലർ ഡോ കെ എസ് രവി കുമാർ, കേരള സർവ്വകലാശാല മുൻ പ്രൊഫ. ഡോ ദേശമംഗലം രാമകൃഷ്ണൻ, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല പ്രൊഫ. ഡോ എ ഷീലാകുമാരി എന്നിവരടങ്ങുന്ന  സമിതിയാണ് പുരസ്‌കാര നിർണ്ണയം നടത്തിയത്.

മലയാള ഭാഷയുടെ നിലനിൽപ്പിനും പ്രോൽസാഹനത്തിനുമായി ഫൊക്കാന നടപ്പിലാക്കുന്ന ബൃഹത്തായൊരു പദ്ധതിയുടെ ഭാഗമാണ് ഭാഷയ്‌ക്കൊരു ഡോളർ പുരസ്‌കാരമെന്ന് ഫൊക്കാന പ്രസിഡന്റ് ജോർജ്ജി വർഗീസ് പറഞ്ഞു.
 
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക