Image

കവിത ചിത്രത്തെ കാണാൻ പോയി,ഹായ് , കഥ ! - 56 :- പ്രകാശൻ കരിവെള്ളൂർ

Published on 01 March, 2022
കവിത ചിത്രത്തെ കാണാൻ പോയി,ഹായ് , കഥ ! - 56 :- പ്രകാശൻ കരിവെള്ളൂർ

നാട്ടുകാർക്കെല്ലാം വായിച്ചാൽ മനസ്സിലാക്കാൻ കഴിയും വിധത്തിൽ തനി മലയാളത്തിൽ കവിതയെഴുതാൻ തീരുമാനിച്ച കവിയാണ് കുഞ്ഞിക്കുട്ടൻ തമ്പുരാൻ. പീടികയിൽ സാധനം വാങ്ങാൻ കൊണ്ടു പോകുന്ന ലിസ്റ്റ് പോലും അദ്ദേഹം കവിതയാക്കിയതായി കേട്ടിട്ടുണ്ട്. ഒരിക്കൽ കവിയുടെ മകളുടെ മകൾ  സരസ്വതി ബാലശിക്ഷ എന്ന അക്കാലത്തെ കുട്ടികളുടെ മാസികയ്ക്ക് വേണ്ടി വാശി പിടിച്ച് കരഞ്ഞു. കവിക്ക് പോകാൻ നേരമില്ല. കൈയിലാണെങ്കിൽ അഞ്ച് പൈസയുമില്ല. ഉടൻ അദ്ദേഹം കുട്ടിയോട് പറഞ്ഞു. ഒരു കടലാസും ഒരു പെൻസിലും കൊണ്ടു വാ. 
കുട്ടി ഓടിപ്പോയി എടുത്ത് കൊണ്ടു വന്നു.
കവി അതിലെഴുതി ഒരു ജോലിക്കാരനെ പീടികയിലേക്കയച്ചു.
പീടികക്കാരൻ കവി കൊടുത്തയച്ചത് തുറന്നു വായിച്ചു .

ബാലശിക്ഷയ്ക്കലട്ടുന്നു
ബാലപുത്രി സരസ്വതി 
അലട്ടു തീർത്തു വിട്ടേയ്ക്കൂ
വില പിന്നെത്തരാമെടോ .

പീടികക്കാരൻ ഉടൻ തന്നെ ഒരു ബാലശിക്ഷ ജോലിക്കാരന്റെ കൈയിൽ കൊടുത്തയച്ചത്രേ ...!

കുഞ്ഞിക്കുട്ടൻ തമ്പുരാൻ വരയുടെ രാജാവായ രവിവർമ്മയെ കാണാൻ പോയ സംഭവവും പറഞ്ഞു കേട്ടതാണ്. 
കോവിലകത്തിന്റെ പൂമുഖത്ത് തന്നെ ഒരു ചെടിച്ചട്ടി . അതിൽ വിടർന്നു നിൽക്കുന്ന ഭംഗിയുള്ള ഒരു പൂവ് . ഒരു വണ്ട് അതിൽ നിന്നും തേൻ കുടിക്കാൻ ശ്രമിക്കുകയാണ്. എത്ര ശ്രമിച്ചും സാധിക്കാതെ കുഴങ്ങിയ വണ്ടിനെക്കണ്ട് തമ്പുരാൻ പോയി നോക്കി. അപ്പോഴേക്ക് , അത് ശരിക്കും പൂവായിരുന്നില്ല. രവിവർമ്മ വരച്ച ഒരു ചിത്രമായിരുന്നു ! 
രവിവർമ്മ എവിടെയാണെന്ന് ചോദിക്കാൻ തമ്പുരാൻ മുറ്റത്തിന്റെ  അങ്ങേയറ്റത്ത് തോട്ടം നനയ്ക്കുന്ന ഭൃത്യന്റെ അടുത്തേക്ക് പോയി .

നാട്ടുകാർക്കെല്ലാം വായിച്ചാൽ മനസ്സിലാക്കാൻ കഴിയും വിധത്തിൽ തനി മലയാളത്തിൽ കവിതയെഴുതാൻ തീരുമാനിച്ച കവിയാണ് കുഞ്ഞിക്കുട്ടൻ തമ്പുരാൻ. പീടികയിൽ സാധനം വാങ്ങാൻ കൊണ്ടു പോകുന്ന ലിസ്റ്റ് പോലും അദ്ദേഹം കവിതയാക്കിയതായി കേട്ടിട്ടുണ്ട്. ഒരിക്കൽ കവിയുടെ മകളുടെ മകൾ  സരസ്വതി ബാലശിക്ഷ എന്ന അക്കാലത്തെ കുട്ടികളുടെ മാസികയ്ക്ക് വേണ്ടി വാശി പിടിച്ച് കരഞ്ഞു. കവിക്ക് പോകാൻ നേരമില്ല. കൈയിലാണെങ്കിൽ അഞ്ച് പൈസയുമില്ല. ഉടൻ അദ്ദേഹം കുട്ടിയോട് പറഞ്ഞു. ഒരു കടലാസും ഒരു പെൻസിലും കൊണ്ടു വാ. 
കുട്ടി ഓടിപ്പോയി എടുത്ത് കൊണ്ടു വന്നു.
കവി അതിലെഴുതി ഒരു ജോലിക്കാരനെ പീടികയിലേക്കയച്ചു.
പീടികക്കാരൻ കവി കൊടുത്തയച്ചത് തുറന്നു വായിച്ചു .

ബാലശിക്ഷയ്ക്കലട്ടുന്നു
ബാലപുത്രി സരസ്വതി 
അലട്ടു തീർത്തു വിട്ടേയ്ക്കൂ
വില പിന്നെത്തരാമെടോ .

പീടികക്കാരൻ ഉടൻ തന്നെ ഒരു ബാലശിക്ഷ ജോലിക്കാരന്റെ കൈയിൽ കൊടുത്തയച്ചത്രേ ...!

കുഞ്ഞിക്കുട്ടൻ തമ്പുരാൻ വരയുടെ രാജാവായ രവിവർമ്മയെ കാണാൻ പോയ സംഭവവും പറഞ്ഞു കേട്ടതാണ്. 
കോവിലകത്തിന്റെ പൂമുഖത്ത് തന്നെ ഒരു ചെടിച്ചട്ടി . അതിൽ വിടർന്നു നിൽക്കുന്ന ഭംഗിയുള്ള ഒരു പൂവ് . ഒരു വണ്ട് അതിൽ നിന്നും തേൻ കുടിക്കാൻ ശ്രമിക്കുകയാണ്. എത്ര ശ്രമിച്ചും സാധിക്കാതെ കുഴങ്ങിയ വണ്ടിനെക്കണ്ട് തമ്പുരാൻ പോയി നോക്കി. അപ്പോഴേക്ക് , അത് ശരിക്കും പൂവായിരുന്നില്ല. രവിവർമ്മ വരച്ച ഒരു ചിത്രമായിരുന്നു ! 
രവിവർമ്മ എവിടെയാണെന്ന് ചോദിക്കാൻ തമ്പുരാൻ മുറ്റത്തിന്റെ  അങ്ങേയറ്റത്ത് തോട്ടം നനയ്ക്കുന്ന ഭൃത്യന്റെ അടുത്തേക്ക് പോയി . എത്ര ചോദിച്ചിട്ടും അയാൾ മിണ്ടുന്നില്ല. എങ്ങനെ മിണ്ടും ? ചിത്രത്തിലെ തോട്ടക്കാരന് സംസാരിക്കാൻ കഴിയില്ലല്ലോ! 
ഏതായാലും അകത്ത് കയറി നോക്കുക തന്നെ. ചിത്രം വരക്കുന്ന നേരത്ത് വർമ്മ ആന കുത്തിയാലും അറിയില്ലല്ലോ. അങ്ങോട്ട് പോയി കാണാം.
മലർക്കെ തുറന്നിട്ട വാതിലിലൂടെ കുഞ്ഞിക്കുട്ടൻ തമ്പുരാൻ അകത്ത് കയറാൻ ശ്രമിച്ചു. സാധിച്ചില്ല. പകരം , തല ചുമരിന് മുട്ടി നെറ്റിയുടെ ആ ഭാഗം ചെറുതായി മുഴച്ച് വരികയാണുണ്ടായത്. വേദനയോടെ തല തടവിക്കൊണ്ട് അദ്ദേഹം ആ തുറന്ന വാതിൽ തൊട്ട് പരിശോധിച്ചു. അത് വാതിലായിരുന്നില്ല ! ചുമരിൽ വരച്ച വാതിലിന്റെ ചിത്രമായിരുന്നു !!
കഥകൾ ചിലപ്പോൾ അതിശയങ്ങളും പറയുന്നു. വരയിലും എഴുത്തിലും അതിശയങ്ങൾ കാണിച്ചവരെക്കുറിച്ച് മാത്രമേ ഇത്തരം കഥകൾ ഉണ്ടാവുകയുള്ളൂ.

എത്ര ചോദിച്ചിട്ടും അയാൾ മിണ്ടുന്നില്ല. എങ്ങനെ മിണ്ടും ? ചിത്രത്തിലെ തോട്ടക്കാരന് സംസാരിക്കാൻ കഴിയില്ലല്ലോ! 
ഏതായാലും അകത്ത് കയറി നോക്കുക തന്നെ. ചിത്രം വരക്കുന്ന നേരത്ത് വർമ്മ ആന കുത്തിയാലും അറിയില്ലല്ലോ. അങ്ങോട്ട് പോയി കാണാം.
മലർക്കെ തുറന്നിട്ട വാതിലിലൂടെ കുഞ്ഞിക്കുട്ടൻ തമ്പുരാൻ അകത്ത് കയറാൻ ശ്രമിച്ചു. സാധിച്ചില്ല. പകരം , തല ചുമരിന് മുട്ടി നെറ്റിയുടെ ആ ഭാഗം ചെറുതായി മുഴച്ച് വരികയാണുണ്ടായത്. വേദനയോടെ തല തടവിക്കൊണ്ട് അദ്ദേഹം ആ തുറന്ന വാതിൽ തൊട്ട് പരിശോധിച്ചു. അത് വാതിലായിരുന്നില്ല ! ചുമരിൽ വരച്ച വാതിലിന്റെ ചിത്രമായിരുന്നു !!
കഥകൾ ചിലപ്പോൾ അതിശയങ്ങളും പറയുന്നു. വരയിലും എഴുത്തിലും അതിശയങ്ങൾ കാണിച്ചവരെക്കുറിച്ച് മാത്രമേ ഇത്തരം കഥകൾ ഉണ്ടാവുകയുള്ളൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക