Image

റഷ്യൻ ആക്രമണത്തെ അപലപിക്കാൻ  കേരള ഡിബേറ്റ് ഫോറം  സും മീറ്റിങ് ഇന്ന് വൈകിട്ട്

എ.സി.ജോർജ് Published on 04 March, 2022
റഷ്യൻ ആക്രമണത്തെ അപലപിക്കാൻ  കേരള ഡിബേറ്റ് ഫോറം  സും മീറ്റിങ് ഇന്ന്  വൈകിട്ട്

ഹ്യൂസ്റ്റൺ: ലോക മനസാക്ഷിയെ ഞെട്ടിച്ചു കൊണ്ട്, ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആയ യുക്രൈനു  എതിരെ റഷ്യയുടെ നശീകരണ ആയുധങ്ങളുമായി ഉള്ള കടന്നു കയറ്റവും മനുഷ്യ കുരുതിയും അപലപിക്കപ്പെടേണ്ടത് തന്നെയാണ്. റഷ്യയുടെ മുടന്തൻ ന്യായങ്ങൾ, ആരോപണങ്ങൾ തീർത്തും ബാലിശമാണ്. കയ്യൂക്കുള്ള രാജ്യങ്ങൾക്ക് ഏത് ചെറിയ രാജ്യങ്ങളെയും അതിഭീകരയുദ്ധങ്ങളിലൂടെ തകർത്തു തരിപ്പണമാക്കി പിടിച്ചടക്കാം എന്നുള്ളത് മറ്റു ലോകരാഷ്ട്രങ്ങൾ ഒന്നടങ്കം എതിർക്കേണ്ടതാണ്. 

യുക്രൈനിലേക്കുള്ള റഷ്യൻ കടന്നുകയറ്റത്തെ പ്രതിരോധിക്കാൻ യുക്രൈൻ ജനതയെ ആകാവുന്നത്ര സഹായിക്കാൻ സമാധാന കാംക്ഷികളായ ഏതൊരു രാഷ്ട്രത്തിനും കടമയുണ്ട്. റഷ്യൻ ഏകാധിപതി വിളആദിമർ പുട്ടിന്റെ അതിഭീകര ഭ്രാന്തൻ യുദ്ധ തന്ത്രങ്ങൾ ഇത്തരം ലോകരാഷ്ട്രങ്ങൾക്ക് എല്ലാം കടുത്ത ഭീഷണിയാണ്. റഷ്യയുടെ ഈ കടുത്ത യുദ്ധ ഭീകരതക്കെതിരെ ലോക ജനതയോടൊപ്പം അമേരിക്കൻ മലയാളികളും ഭീതിയോടെ തന്നെ രോഷാകുലരാണ്. ഇതിനെതിരായി പ്രായോഗികമായി മലയാളിക്ക് മാത്രമായി ഒന്നും ചെയ്യാൻ സാധിക്കാതെ വന്നാൽകൂടെ പീഡിതരായ യുക്രൈൻ ജനതയോടൊപ്പം നിൽക്കുക,  അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുക, അതുപോലെ യുദ്ധ രഹിത  സമാധാനത്തിനായി കാംക്ഷിക്കുക പ്രാർത്ഥിക്കുക എന്ന ലക്ഷ്യത്തോടെ കേരള ഡിബേറ്റ് ഫോറം യുഎസ്എ,  ഒരു വെർച്വൽ (സും) ഡിബേറ്റ്,  മാർച്ച് 6 നു,  
ഞായർ വൈകുന്നേരം, 8 മണി മുതൽ (ഈസ്റ്റേൺ സ്റ്റാൻഡേർഡ്ടൈം) സംഘടിപ്പിക്കുന്നു. 

ഈ ഡിബേറ്റ് ഓപ്പൺ ഫോറം യോഗ പരിപാടികൾ  തൽസമയം ഫെയ്സ്ബുക്ക്, യൂട്യൂബ് മീഡിയകളിൽ ലൈവായി ദർശിക്കാവുന്നതാണ്. മറ്റ് ഏതൊരു മീഡിയക്കും ഭാഗികമായിട്ടോ മുഴുവൻ ആയിട്ടോ ഈ പ്രോഗ്രാം ബ്രോഡ് കാസ്റ്റ് ചെയ്യുവാനുള്ള അനുമതിയും അവകാശവും ഉണ്ടായിരിക്കുന്നതാണ്. ഈ പത്രക്കുറിപ്പ്  എല്ലാ സംഘടനകൾക്കും വ്യക്തികൾക്കും ഇതിൽ പങ്കെടുക്കാൻ ഉള്ള ഒരു ക്ഷണക്കത്ത് ആയി കരുതുക. 

ഈ വിഷയത്തിൽ അവരവരുടെ ആശയങ്ങൾ പ്രകടിപ്പിക്കാൻ തുല്യ അവകാശവും തുല്യ നീതിയും കൊടുക്കാൻ സംഘാടകർ പരമാവധി ശ്രമിക്കുന്നതായിരിക്കും. ഏവരെയും  ഈ വെർച്വൽ മീറ്റിങ്ങ് ലേക്ക് സ്വാഗതം ചെയ്യുന്നതായി കേരള ഡിബേറ്റ് ഫോറം സംഘാടകർ അറിയിച്ചിട്ടുണ്ട്. 

ഈ (സും)  മീറ്റിംഗിൽ കയറാനും സംബന്ധിക്കാനും താഴെക്കൊടുത്തിരിക്കുന്ന വെബ്സൈറ്റ് ലിങ്ക് ഉപയോഗിക്കുക. അല്ലെങ്കിൽ (സും) ആപ്പ് തുറന്ന്  താഴെകാണുന്ന ഐഡി, തുടർന്ന്  പാസ്വേഡ് കൊടുത്തു കയറുക. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ ഉള്ളവർക്ക്, ഈസ്റ്റേൺ സമയം 8  മണി എന്നത് അവരവരുടെ സ്റ്റേറ്റിലെ സമയം കണക്കാക്കി വെർച്വൽ  മീറ്റിംഗിൽ പ്രവേശിക്കുക. 

Date: March 6, -2022   Sunday  Time: 8 PM  (Eastern Time) New York Time
Join Zoom Meeting

https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09

Meeting ID: 223 474 0207
Passcode: justice

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: എ.സി.ജോർജ്: 281 741 9465,           സണ്ണി വള്ളികളം: 847 722 7598, തോമസ് ഓലിയാൻകുന്നേൽ: 713 679 9950, സജി കരിമ്പന്നൂർ: 813 401 4178, തോമസ് കൂവള്ളൂർ: 914 409 5772,   കുഞ്ഞമ്മ മാത്യു: 281 741 8522

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക