Image

റഷ്യ-യുക്രെയ്ന്‍ മൂന്നാംവട്ട സമാധാന ചര്‍ച്ച തുടങ്ങി

Published on 07 March, 2022
 റഷ്യ-യുക്രെയ്ന്‍ മൂന്നാംവട്ട സമാധാന ചര്‍ച്ച തുടങ്ങി

കീവ്: റഷ്യ-യുക്രെയ്ന്‍ മൂന്നാംവട്ട സമാധാന ചര്‍ച്ച തുടങ്ങി. ബെലാറൂസിലാണ് ചര്‍ച്ച പുരോഗമിക്കുന്നത്. മനുഷ്യത്വ ഇടനാഴിയാണ് ചര്‍ച്ചയിലെ പ്രധാന വിഷയം.

ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന രണ്ടാംവട്ട ചര്‍ച്ചയിലാണ് വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ച്. ഫെബ്രുവരി 28ന് നടന്ന ഒന്നാംവട്ട ചര്‍ച്ചയും മാര്‍ച്ച് നാലിന് നടന്ന രണ്ടാംവട്ട ചര്‍ച്ചയും ബെലാറൂസില്‍ വച്ചാണ് നടന്നത്. അടുത്ത വ്യാഴാഴ്ച റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും യുക്രെനിയന്‍ വിദേശകാര്യമന്ത്രി ദിമിട്രോ കുലേബയും തമ്മിലും ചര്‍ച്ച നടത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക