വോട്ടെണ്ണൽ പുരോഗമിക്കുന്നു. യു.പിയിൽ ബി.ജെ.പി മുന്നിൽ 

Published on 10 March, 2022
വോട്ടെണ്ണൽ പുരോഗമിക്കുന്നു. യു.പിയിൽ ബി.ജെ.പി മുന്നിൽ 

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുര്‍, ഗോവ എന്നീ അഞ്ചുസംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. രാവിലെ എട്ട് മുതലാണ് വോട്ടുകള്‍ എണ്ണി തുടങ്ങിയത്. 

403 സീറ്റുള്ള  യുപിയില്‍ ഭരണകക്ഷിയായ  ബിജെപിയാണ് മുന്നില്‍. സമാജ്വാദി പാർട്ടി തൊട്ടു പിന്നിലുണ്ട്.

പഞ്ചാബില്‍ 117 സീറ്റുകളിലേക്കുള്ള മത്സരത്തിൽ  കോൺഗ്രസും  ആം ആദ്മി പാര്‍ട്ടിയും ഒപ്പത്തിനൊപ്പം  മുന്നേറുന്നു. ഗോവയില്‍ (40  സീറ്റ്) കോണ്‍ഗ്രസും ബി.ജെ.പി.യും ഒപ്പത്തിനൊപ്പമെന്നാണ് സൂചന. 

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യു.പി., ഉത്തരാഖണ്ഡ് (70  സീറ്റ്), മണിപ്പുര്‍ (40  സീറ്റ്) എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി.ക്ക്  ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു. 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക