Image

ടെന്നസ്സിയില്‍ ഒട്ടകത്തിന്റെ ആക്രമണം ; രണ്ടു മരണം 

പി പി ചെറിയാന്‍ Published on 12 March, 2022
ടെന്നസ്സിയില്‍ ഒട്ടകത്തിന്റെ ആക്രമണം ; രണ്ടു മരണം 

ഒബിയണ്‍ (ടെന്നസ്സി) : ടെന്നിസ്സി മൃഗശാലയില്‍ നിന്നും രക്ഷപ്പെട്ട ഒട്ടകത്തിന്റെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് ജീവഹാനി സംഭവിച്ചതായി ഒബിയണ്‍ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു . മാര്‍ച്ച് 10 വ്യഴാഴ്ച ഷേര്‍ലി ഫാംസിനടുത്തായിരുന്നു സംഭവം . ഒട്ടകത്തിന്റെ ആക്രമണം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് എത്തിച്ചേര്‍ന്ന പൊലീസിന് കാണാന്‍ കഴിഞ്ഞത് അബോധാവസ്ഥയില്‍ കിടന്നിരുന്ന രണ്ടു പേരെയാണ് .

ബോബി മേതനി (42), ടോമി ഗണ്‍ (67) എന്നിവരെ പോലീസ് പരിശോധിക്കുന്നതിനിടയില്‍ ഒട്ടകം പ്രത്യക്ഷപ്പെട്ടു . പോലീസ് വാഹനത്തെയും അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന രണ്ടു പേരെ സഹായിച്ചിരുന്ന  മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെയും ആക്രമിക്കാന്‍ അടുത്തു വന്നു . കൂടുതല്‍ അപകടവും ആക്രമണവും ഒഴിവാക്കുന്നതിന് ഷെരീഫ് ഒട്ടകത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു.  ഒട്ടകം സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു .

ഒട്ടകത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്ന ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .

ഒട്ടകം മൃഗശാലയില്‍ നിന്നും എങ്ങനെ രക്ഷപ്പെട്ടുവെന്നും കൊല്ലപ്പെട്ട ഇരുവരെയും ആക്രമിക്കുന്നതിനുള്ള കാരണം എന്തായിരുന്നുവെന്നും അന്വേഷിച്ചു വരുണാതായി കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു , ഇതൊക്കെ അസാധാരണ സംഭവമാണെന്നും ഷെരീഫ് കൂട്ടിച്ചേര്‍ത്തു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക