Image

ഡെന്റിസ്റ്റ് ഓഫീസിലെ രണ്ടു ഡോക്ടര്‍മാരെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍ 

പി പി ചെറിയാന്‍ Published on 19 March, 2022
 ഡെന്റിസ്റ്റ് ഓഫീസിലെ രണ്ടു ഡോക്ടര്‍മാരെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍ 

ടയ്ലര്‍ (ടെക്‌സസ്): ഡെന്റിസ്‌റ് ക്ലിനിക്കിലെ സ്റ്റാഫംഗങ്ങളുമായി തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് അവിടെ നിന്നും  പുറത്തിറങ്ങി പാര്‍ക്കിംഗ് ലോട്ടില്‍  പാര്‍ക്ക് ചെയ്ത കാറില്‍ നിന്നും കൈത്തോക്കെടുത്ത് ഓഫീസില്‍ പ്രവേശിച്ച് അവിടെ ഉണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു .

സൗത്ത് ഈസ്റ്റ് ഡാളസില്‍ നിന്നും തൊണ്ണൂറു മൈല്‍ ദൂരെയുള്ള ടയ്ലറില്‍ മാര്‍ച്ച് 17 വ്യാഴാഴ്ചയായിരുന്നു സംഭവം .

ഡെന്റിസ്റ്റ് ഓഫീസിലെ ഡോക്ടര്‍മാരായ ബ്ലേക്ക് ജി. സിന്‍ക്ലെയര്‍ (59) ഡോ.ജേക്ക് ഇബറോ (75) എന്നിവരെയാണ് 40 വയസ്സുള്ള സ്റ്റീവന്‍ അലക്സാണ്ടര്‍ സ്മിത്ത് വെടിവച്ചു കൊലപ്പെടുത്തിയത് . കൊല്ലപ്പെട്ട ഇരുവരും ടയ്ലറില്‍ നിന്നുള്ള ഡോക്ടര്‍മാരാണ് .

സംഭവത്തിന് ശേഷം അവിടെ നിന്നും പുറത്തു പോയ പ്രതിയെ വീട്ടില്‍ ചെന്നാണ് പോലീസ് പിടികൂടിയതെന്ന് സ്മിത്ത് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു . യാതൊരു അനിഷ്ട സംഭവവും ഇല്ലാതെ അറസ്റ്റിന് വഴങ്ങിയ പ്രതിയെ സ്മിത്ത് കൗണ്ടി ജയിലിലേക്ക് കൊണ്ട് പോയി . 2.5 മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട് . അറ്റോര്‍ണി ഇല്ലാ എന്നാണ് ജയില്‍ റിക്കാര്‍ഡുകള്‍ സൂചിപ്പിക്കുന്നത് , ഇയാള്‍ക്കെതിരെ കാപ്പിറ്റല്‍ മര്‍ഡറിന് കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട് .

പി പി ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക