ഫോമക്ക് ഉണർവായി ഡോ. ജേക്കബ് തോമസും  ഫ്രണ്ട്സ് ഓഫ് ഫോമാ ടീമും; മികച്ച പിന്തുണ 

Published on 26 March, 2022
ഫോമക്ക് ഉണർവായി ഡോ. ജേക്കബ് തോമസും  ഫ്രണ്ട്സ് ഓഫ് ഫോമാ ടീമും; മികച്ച പിന്തുണ 

ന്യു യോർക്ക്: ഡോ. ജേക്കബ് തോമസ് നേതൃത്വം നൽകുന്ന ഫ്രണ്ട്സ് ഓഫ് ഫോമാ ടീം  മെട്രോ റീജിയനിൽ സംഘടിപ്പിച്ച മീറ്റ് ദി കാൻഡിഡേറ്റീസ് പ്രോഗ്രാം പങ്കെടുത്തവരുടെ എണ്ണം കൊണ്ടും ആവേശകരമായ പിന്തുണ കൊണ്ടും ന്യു യോർക്ക് കൺവൻഷൻ എന്ന  ജനാഭിലാഷത്തിന്റെ തെളിവായി.

ചടങ്ങിൽ ജനറൽ സെക്രട്ടറി സ്ഥാനാർഥി ഓജസ് ജോൺ  ടീം ലക്ഷ്യമിടുന്ന പന്ത്രണ്ടിന പരിപാടികളുടെ രൂപരേഖ നൽകി.

സൗഹൃദമത്സരം എന്ന നിലപാടിൽ  മാറ്റമില്ലെന്നും മറ്റുള്ളവരുടെ കുറ്റവും  കുറവും തേടുന്ന  പ്രവണത തങ്ങൾക്കില്ലെന്നും ഡോ. ജേക്കബ് പറഞ്ഞു.

ഫോമയുടെ പന്ത്രണ്ടു മേഖലയിലെ അംഗങ്ങളും പ്രവർത്തകരും നൽകുന്ന പിന്തുണയും, സഹകരണവും, പ്രചാരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജവും  കർത്തവ്യ ബോധവും നൽകുന്നു.

ടീം ഫ്രണ്ട്‌സ്  ഓഫ് ഫോമാ സ്ഥാനാർത്ഥികൾ മുന്നോട്ട് വെക്കുന്ന പ്രകടന പത്രികയിലെ ഓരോ വാഗ്ദാനങ്ങളും നടപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണ്. നടപ്പാക്കാൻ കഴിയുന്ന വാഗ്ദാനങ്ങൾ മാത്രമാണ് മുന്നോട്ട് വെക്കുന്നതെന്നും, ഏറ്റവും മികച്ച സ്ഥാനാര്ഥികളെയാണ് നേത്യസ്ഥാനത്തേക്ക് അവതരിപ്പിക്കുന്നതെന്നും  ഡോ.  ജേക്കബ് തോമസ് പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിനും, വനിതകൾക്ക് പ്രാമുഖ്യം നൽകിയും  ആണ് മുന്നോട്ടു പോകുന്നത്.  

നമ്മുടെ ജന്മനാട്ടില്‍ പ്രളയം വന്നപ്പോഴും കോവിഡ് വന്നപ്പോഴും ഫോമ സഹായത്തിനു മുൻപന്തിയിലുണ്ടായിരുന്നു. അത് വേണ്ടത് തന്നെ. അതുപോലെ തന്നെ നമുക്ക് ഇവിടെയും ശ്രദ്ധിക്കേണ്ടതുണ്ട്.  

മേയിൽ  കൊല്ലത്ത് നടക്കുന്ന കേരള  കൺവൻഷന്റെ ചെയർ എന്ന നിലയിൽ മികച്ച പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അതിനു പുറമെ ഹൌസ്   ബോട്ടും ടൂറിസ്റ്റു ബസും ഒക്കെ ഒരുക്കിയിട്ടുമുണ്ട്. 

അമേരിക്കയിലും കേരളത്തിലും വലിയ സാന്നിധ്യമായി ഫോമാ ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ടിമാകുമ്പോൾ പുതിയ ആശയങ്ങളും കാഴ്ചപ്പാടുകളുമായി സംഘടനയെ പുതിയ തലത്തിലേക്കുയർത്തുമെന്ന വാഗ്ദാനമാണ്  ഡോ. ജേക്കബ് തോമസ്   മുന്നോട്ടു വച്ചത്. 

പതിവ് വാഗ്ദാനങ്ങളല്ല നടപ്പാക്കാൻ കഴിയുന്നവ മാത്രമാണ് തങ്ങൾ മുന്നോട്ടു വയ്ക്കുന്നതെന്ന്  ഓജസ് ജോൺ   ചൂണ്ടിക്കാട്ടി. അവ നടപ്പാക്കുക തന്നെ ചെയ്യും. നാട്ടിലും  ഇവിടെയും ചാരിറ്റി പ്രവർത്തനങ്ങൾ, യുവജനതയെ സംഘടനയിലേക്കെത്തിക്കാനുള്ള വിവിധ പരിപാടികൾ, മുഖ്യധാരാ രാഷ്ട്രീയത്തിലിറങ്ങുന്നവർക്ക് സഹായം, കോവിഡ് മൂലം ആരോഗ്യ മാനസിക പ്രശ്നങ്ങൾ നേരിടുന്നവർക്ക് തുണയാകാനുള്ള പദ്ധതികൾ, ഗ്രാൻഡ് കാനിയൻ യൂണിവേഴ്‌സിറ്റിക്ക്  പുറമെ കൂടുതൽ യൂണിവേഴ്‌സിറ്റികളുമായി ബന്ധം സ്ഥാപിക്കൽ, വനിതാ ഫോറത്തിന്റെ മികച്ച പരിപാടികൾക്ക് സഹായമാകുക  തുടങ്ങി ഒട്ടേറെ പദ്ധതികളാണ്  ലക്ഷ്യമിടുന്നത്. അവസാനം ന്യു യോർക്കിൽ ഒരു കൺവൻഷനും ലക്ഷ്യങ്ങളിലൊന്നാണ് 

ഫോമാ  തുടങ്ങി വെച്ച പുതിയ ഡിജിറ്റൽ വിപ്ലവത്തെ മുന്നോട്ട് കൊണ്ടുപോകാനും, അതിന്റെ സുഗമമായ നടത്തിപ്പിനും പ്രാപ്തിയുള്ള   സാങ്കേതിക വിദ്ഗദനായ ഓജസ് ജോൺ ടീം ഫ്രണ്ട്സ്  ഓഫ്  ഫോമ എന്ന  ഡ്രീം ടീമിനു മികവോടെ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കാനാകുമെന്നും   ലക്ഷ്യമിടുന്ന ന്യൂ യോർക്ക് ഫാമിലി കൺവെൻഷൻ  ചരിത്ര സംഭവമാക്കാമെന്നും   കരുതുന്നു.

മുപ്പത്  അസോസിയേഷനുകളുമായി തുടങ്ങി ഇപ്പോള്‍ 75 അസോസിയേഷനുകളായി വളർന്ന   സംഘടന കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് തങ്ങളുടെ  ഭാഗത്തുനിന്നുണ്ടാകുക. ഇപ്പോഴുള്ള എല്ലാ നല്ല കാര്യങ്ങളും തുടരും.

പ്രളയകാലത്തും , കോവിഡ്  കാലത്തും ഫോമ കേരളത്തിനു നൽകിയ പരിരക്ഷ, വീടുകളായും, ആരോഗ്യ സംരക്ഷണമായും മുന്നോട്ടു പോകുമ്പോൾ അതിന്റെ ഒരു കണ്ണിയായി നിൽക്കുക എന്നതാണ് ആഗ്രഹം. ഇതൊരു നിയോഗമായി കണക്കാക്കുന്നു. എല്ലാ സുഹൃത്തുക്കളുടേയും പിന്തുണ മാത്രമല്ല കൂടെ നിന്ന് പ്രവർത്തിക്കുവാനും വൈസ് പ്രസിഡന്റ് സ്ഥാനാർഥി  സണ്ണി വള്ളിക്കളം അഭ്യർത്ഥിച്ചു

തന്നിൽ അർപ്പിക്കുന്ന വിശ്വാസത്തിന് ആത്മാർത്ഥമായ പ്രവർത്തനത്തിലൂടെ ജനങ്ങൾക്കൊപ്പം എപ്പോഴും ഉണ്ടാകുമെന്ന്  അദ്ദേഹം ഉറപ്പു നൽകി. 

ഫോമാ  ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ ആത്മാര്‍ത്ഥമായി പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചുവെന്ന് ട്രഷറർ സ്ഥാനാർഥി ബിജു തോണിക്കടവിൽ പറഞ്ഞു.  അതിന്  സഹായിച്ച ഫോമായുടെ എല്ലാ നേതാക്കെന്മാര്‍ക്കും നന്ദി പറയുന്നു. ഒട്ടുമിക്ക പ്രതിനിധികളോടും സംസാരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. എല്ലാ കാര്യങ്ങളും പരമാവധി വിശദികരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന്   വിശ്വസിക്കുന്നു .  
നാട്ടിലും ഇവിടെയും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ എന്നും സജീവമയിരുന്നു. ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയാല്‍ നമ്മുടെ സമൂഹത്തിന്നു വേണ്ടി കൂടുതല്‍ നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.

ബാങ്കിംഗ് രംഗത്ത്  ഉള്ള പ്രവര്‍ത്തന പരിചയം ഫോമാ  ട്രഷറര്‍ സ്ഥാനത്തും ഉപകരിക്കുമെന്ന് വിശ്വസിക്കുന്നു.

മലയാളി  കുടിയേറ്റം തുടങ്ങിയത്  ആരോഗ്യ രംഗത്തുള്ള സ്ത്രീകളും   അവരുടെ കുടുംബങ്ങളും വഴിയായിരുന്നു. പുതുതലമുറയിലെ അവരുടെ പ്രതിനിധിയാണ് താനെന്നും  എല്ലാവരെയും ഒന്നിച്ചു നിർത്തി ആരോഗ്യരംഗത്തുണ്ടായ മാറ്റങ്ങളുടെ ഗുണങ്ങൾ എല്ലാവര്ക്കും ലഭിക്കുവാൻ തക്കവണ്ണം ഒരുപിടി നല്ല ആശയങ്ങളുമായാണ് ഈ രംഗത്തേക്ക് വരുന്നതെന്നും ജോ. സെക്രട്ടറി സ്ഥാനാർഥി  ജെയ്‌മോൾ ശ്രീധർ  പറഞ്ഞു.  

ഗ്രാൻഡ് കാനിയന്  പുറമെ കൂടുതൽ യൂണിവേഴ്‌സിറ്റികളുമായി  ബന്ധം സ്ഥാപിക്കണം. കൊറോണ മൂലം  ഉടലെടുത്ത ആരോഗ്യ പ്രശ്നങ്ങളും  മാനസിക പ്രശ്നങ്ങളും ആത്മഹത്യാ പ്രവണതയും മറ്റും   ഇല്ലാതാക്കാൻ  ഫോമ രംഗത്തു വരേണ്ടതുണ്ട്.  പ്രശ്നങ്ങൾ നേരിടുന്ന കുടുംബങ്ങളിലേക്ക് ഇറങ്ങിച്ചെന്ന്  അവർക്കൊരു തണലാകുവാണൻ  ഫോമക്ക് കഴിയും.  മുഴുവൻ അംഗസംഘടനകളുടെയും 12 റീജിയനുകളുടെയും പങ്കാളിത്തത്തോടുകൂടി ആരോഗ്യ, മാനസിക രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധരുടെ ഒരു കൂട്ടായ്മ രൂപീകരിച്ചു  അതിനായി  പ്രവർത്തിക്കുവാൻ വേണ്ടിക്കൂടിയാണ് തന്റെ സ്ഥാനാർത്ഥിത്വമെന്ന് ഡോക്ടർ ജെയ്‌മോൾ വ്യക്തമാക്കി.

താഴെപറയുന്ന തീയതികളിൽ അതാതിടങ്ങളിലെ അംഗസംഘടനകൾ ഒരുക്കുന്ന മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയിൽ ടീം ഫ്രണ്ട്‌സ്  ഓഫ് ഫോമായുടെ സ്ഥാനാർത്ഥികൾ പങ്കെടുക്കുകയും പര്യടനം നടത്തുകയും ചെയ്യും.

ചടങ്ങിൽ സജി എബ്രഹാം, സഖറിയാ കാരുവേലി, ചാക്കോ കോയിക്കലേത്, തോമസ് ഉമ്മൻ (ഷിബു) ക്യാപ്റ്റൻ രാജു ഫിലിപ്പ്, സണ്ണി കോന്നിയൂര്, സിബി ഡേവിഡ്, ആനി ലിബു, ഫിലിപ്പ് മഠത്തിൽ, പൊന്നച്ചൻ ചാക്കോ, ജെയിംസ് മാത്യു, മെട്രോ ആർ.വി.പി. ബിനോയ് തോമസ്, ഫോമാ ട്രഷറർ തോമസ് ടി. ഉമ്മൻ തുടങ്ങിയവർ സംസാരിച്ചു.

മാർച്ച് 26 ശനിയാഴ്ച - ബാൾട്ടിമോർ - കാപിറ്റൽ റീജിയൻ, & KAGW, വാഷിംഗ്ടൺ DC
മാർച്ച് 26 - ഡെൽമ, ഡെലവെയർ
മാർച്ച് 26 - മിഡ് അറ്റ്ലാന്റിക് മേഖല, ന്യൂജേഴ്സി
മാർച്ച് 27 ഞായറാഴ്ച - MAP, ഫിലാഡൽഫിയ, കല, ഫിലാഡൽഫിയ
മാർച്ച് 27 വൈകിട്ട്  - എംപയർ റീജിയൻ  ന്യൂ ഇംഗ്ലണ്ട് റീജിയൻ 
മാർച്ച് 28 തിങ്കളാഴ്ച - കെഎസ്എൻജെ, ന്യൂജേഴ്സി

ടീം ഫ്രണ്ട്‌സ്  ഓഫ് ഫോമാ സ്ഥാനാർത്ഥികളുടെ പര്യടന പരിപാടികളിലും മീറ്റ് ദി കാൻഡിഡേറ്റ് പരിപാടികളിലും പങ്കെടുക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്ന് ടീം ഫ്രണ്ട്‌സ്  ഓഫ് ഫോമാ സ്ഥാനാര്ഥികളായ ഡോക്ടർ ജേക്കബ് തോമസ്, ഓജസ് ജോൺ, ബിജു തോണിക്കടവിൽ, സണ്ണി വള്ളിക്കളം, ഡോക്ടർ ജെയ്‌മോൾ ശ്രീധർ, ജെയിംസ് ജോർജ്ജ് എന്നവർ അറിയിച്ചു.

 

ഫോമക്ക് ഉണർവായി ഡോ. ജേക്കബ് തോമസും  ഫ്രണ്ട്സ് ഓഫ് ഫോമാ ടീമും; മികച്ച പിന്തുണ ഫോമക്ക് ഉണർവായി ഡോ. ജേക്കബ് തോമസും  ഫ്രണ്ട്സ് ഓഫ് ഫോമാ ടീമും; മികച്ച പിന്തുണ ഫോമക്ക് ഉണർവായി ഡോ. ജേക്കബ് തോമസും  ഫ്രണ്ട്സ് ഓഫ് ഫോമാ ടീമും; മികച്ച പിന്തുണ ഫോമക്ക് ഉണർവായി ഡോ. ജേക്കബ് തോമസും  ഫ്രണ്ട്സ് ഓഫ് ഫോമാ ടീമും; മികച്ച പിന്തുണ ഫോമക്ക് ഉണർവായി ഡോ. ജേക്കബ് തോമസും  ഫ്രണ്ട്സ് ഓഫ് ഫോമാ ടീമും; മികച്ച പിന്തുണ ഫോമക്ക് ഉണർവായി ഡോ. ജേക്കബ് തോമസും  ഫ്രണ്ട്സ് ഓഫ് ഫോമാ ടീമും; മികച്ച പിന്തുണ ഫോമക്ക് ഉണർവായി ഡോ. ജേക്കബ് തോമസും  ഫ്രണ്ട്സ് ഓഫ് ഫോമാ ടീമും; മികച്ച പിന്തുണ ഫോമക്ക് ഉണർവായി ഡോ. ജേക്കബ് തോമസും  ഫ്രണ്ട്സ് ഓഫ് ഫോമാ ടീമും; മികച്ച പിന്തുണ ഫോമക്ക് ഉണർവായി ഡോ. ജേക്കബ് തോമസും  ഫ്രണ്ട്സ് ഓഫ് ഫോമാ ടീമും; മികച്ച പിന്തുണ ഫോമക്ക് ഉണർവായി ഡോ. ജേക്കബ് തോമസും  ഫ്രണ്ട്സ് ഓഫ് ഫോമാ ടീമും; മികച്ച പിന്തുണ ഫോമക്ക് ഉണർവായി ഡോ. ജേക്കബ് തോമസും  ഫ്രണ്ട്സ് ഓഫ് ഫോമാ ടീമും; മികച്ച പിന്തുണ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക