Image

കാണാതായ ഒന്നരവയസ്സുകാരന്റെ ജഡം സെപ്റ്റിക്ക് ടാങ്കില്‍ 

പി പി ചെറിയാന്‍ Published on 29 March, 2022
കാണാതായ ഒന്നരവയസ്സുകാരന്റെ ജഡം സെപ്റ്റിക്ക് ടാങ്കില്‍ 

ജാക്‌സണ്‍ വില്ല (ഫ്‌ലോറിഡ) : ഞായറാഴ്ച ഉച്ചതിരിഞ്ഞു കാണാതായ 18 മാസം പ്രായമുള്ള ആണ്‍കുട്ടിയുടെ മൃതദേഹം വീടിനു പുറകിലുള്ള സെപ്റ്റിക് ടാങ്കില്‍  നിന്നും തിങ്കളാഴ്ച (മെയ് 28) കണ്ടെത്തിയതായി പുറ്റ്‌നം കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു .

ക്രസന്റ് സിറ്റിയിലുള്ള വീട്ടില്‍ നിന്നും ഞായറാഴ്ചയാണ് കുട്ടിയെ കാണാതായതെന്ന് മാതാവ് പറഞ്ഞു . മറ്റൊരു കുട്ടിയുമായി വീടിനകത്തേക്ക് പോയ മാതാവ് കാണാതായ കുട്ടിയെ പുറത്ത്  വിട്ടിരുന്നു .

24 മണിക്കൂര്‍ നീണ്ടു നിന്ന അന്വേഷണത്തിന് ശേഷമാണ് പോലീസ് സെപ്റ്റിക് ടാങ്കിലേക്ക് ശ്രദ്ധ തിരിച്ചത് . സെപ്റ്റിക് ടാങ്ക് വറ്റിച്ചത്തോടെ കുട്ടിയുടെ ജഡം അവിടെ കണ്ടെത്തി . ടാങ്ക് ശരിയായി കവര്‍ ചെയ്തിരുന്നില്ലെന്നും ചുറ്റുപാടും ചെടികള്‍ വളഞ്ഞു നിന്നിരുന്നുവെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കിയ കൗണ്ടി ഷെരീഫ് ഡിലോച് പറഞ്ഞു .

തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത്  വരികയാണെന്നും മരണത്തില്‍ അസ്വാഭാവികതയൊന്നും ഇല്ലെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് . അന്വേഷണത്തെ തുടരുമെന്നും പുറ്റ്‌നം ഷെരീഫ് ഓഫീസ് അറിയിച്ചു .

സെപ്റ്റിക് ടാങ്കിന് 20 അടി അകലെ കുട്ടിയുടെ കളിപ്പാട്ടവും കണ്ടെത്തിയിട്ടുണ്ട് .

എഫ്.ബി.ഐ ഫ്‌ലോറിഡാ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലോ എന്‍ഫോഴ്സ്മെന്റ് , മാരിയോണ്‍ കൗണ്ടി  ഷെരീഫ് ഓഫീസ് എന്നിവ സംയുക്തമായാണ് കുട്ടിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷണം നടത്തിയത് . വീടിന് സമീപമുള്ള കാട് പിടിച്ചു കിടന്നിരുന്ന പ്രദേശങ്ങളിലും പോലീസ് തിരച്ചില്‍ നടത്തിയിരുന്നു . 

പി പി ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക