ഫോമയിൽ ചരിത്രം കുറിച്ച് സണ്‍ഷൈന്‍ റീജിയന്റെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് വന്‍ വിജയമായി

Published on 29 March, 2022
ഫോമയിൽ ചരിത്രം കുറിച്ച്   സണ്‍ഷൈന്‍ റീജിയന്റെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് വന്‍ വിജയമായി

ഫോമ സണ്‍ഷൈന്‍ റീജിയണ്‍ ഫ്‌ളോറിഡ :ഫോമയുടെ ചരിത്രത്താളുകളില്‍ ഇടംനേടികൊണ്ട് സണ്‍ഷൈന്‍ റീജിയന്‍ ജാക്‌സണ്‍വില്ലില്‍ വച്ചു നടത്തിയ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് വന്‍ വിജയമായി.

പ്രബലമായ ആറ് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് സൗത്ത് ഇന്ത്യ ക്രിക്കറ്റ് ക്ലബ് മിയാമി, ഫ്‌ളോറിഡ സൂപ്പര്‍ സിക്‌സേര്‍സ്, ടാമ്പ ടസ്‌ക്കേഴ്‌സ്, ഒരുമ ക്രിക്കറ്റ ക്ലബ്, ഓര്‍ലാന്റോ, ജാക്‌സ് സൂപ്പര്‍ കിംഗ്‌സ്, ഡയറ്റോറ ക്രിക്കറ്റ് ക്ലബ് എന്നിവര്‍ മാറ്റുരച്ച ക്രിക്കറ്റ് മല്‍സരത്തില്‍ സൗത്ത് ഇന്ത്യ ക്രിക്കറ്റ് ക്ലബ് മിയാമി 1001 ഡോളര്‍ പ്രൈസ് മണിയും ട്രോഫിയും കരസ്ഥമാക്കി വിജയികളായി. 501 ഡോളര്‍ പ്രൈസ് മണിയും ട്രോഫിയും കര്‌സഥമാക്കി ടാമ്പ ടസ്‌ക്കേഴ്‌സ് റണ്ണര്‍ അപ് ആയി.

മാര്‍ച്ച് 19 ശനിയാഴ്ച രാവിലെ 8.30 ന് ആരംഭിച്ച മല്‍സരം ടീമംഗങ്ങളുടെയും റീജിണല്‍ കമ്മറ്റി അംഗങ്ങളുടെയും, മലയാളി അസോസിയേഷന്‍ നോര്‍ത്ത് ഫ്‌ളോറിഡായുടെയും പ്രസിഡന്റ് ജെയ്‌സണ്‍ സിറിയകിന്റെയും നൂറുകണക്കിന് കായിക പ്രേമികളുടെയും സുഹൃത്തുക്കളുടെയും നിറഞ്ഞ സാന്നിദ്ധ്യത്തില്‍ ഫോമ സണ്‍ഷൈന്‍ റീജിയണ്‍ RVP ശ്രീ. വില്‍സണ്‍ ഉഴത്തില്‍ ടൂര്‍ണ്ണമെന്റ് ഔപചാരികമായി ഉതഘാടനം ചെയ്തു.

പ്രകൃതി അനുകൂലമായിരുന്നതിനാലും കടുത്ത മല്‍സരങ്ങള്‍ ആയിരുന്നതിനാലും എല്ലാ മല്‍സരങ്ങളും പ്രേക്ഷകരില്‍ ആവേശമുണര്‍ത്തി. ഏതാണ്ട് വൈകീട്ട് 4.30ന് ഫൈനല്‍ മല്‍സരം ആരംഭിക്കുന്നതിന് മുമ്പായി സമ്മാനദാനം നിര്‍വഹിക്കാനായി ക്ഷണപ്രകാരമെത്തിയ ക്രിക്കറ്റ് ലോകത്തിന്റെ ഇതിഹാസ പുരുഷനും, വെസ്റ്റ് ഇന്തീസ് ടീമിന്റെ മികച്ച താരവും മുന്‍ ക്യാപ്റ്റനുമായ മി.ചന്ദ്രര്‍ പോള്‍ സ്‌റ്റേഡിയത്തിലെത്തുകയും, കായികതാരങ്ങളും, കായികപ്രേമികളും, സണ്‍ഷൈന്‍ റീജിയണല്‍ ഭാരവാഹികളും ചേര്‍ന്ന് രോമാഞ്ചപുളകിതരായി, ഹര്‍ഷ ആരവത്തോടെ അദ്ദേഹത്തെ റീജണല്‍ പവലിയനിലെത്തിച്ച് ഫോട്ടോസ് എടുക്കുന്നതില്‍ തിരക്കുകൂട്ടി.

ഫോമയുടെ ജനറല്‍ സെക്രട്ടറിയും ശ്രീ.ടി.ഉണ്ണികൃഷ്ണും ഹെല്‍പിംഗ് ഹാന്‍ഡ്‌സ് സോണല്‍ കോര്‍ഡിനേറ്ററും ടൂര്‍ണ്ണമെന്റിന്റെ സ്‌പോണ്‍സര്‍മാരില്‍ ഒരാളുമായ ശ്രീ.ജെയിംസ് ഇല്ലിക്കല്‍, ഫോമാ ജുഡീഷറി ബോര്‍ഡ് സെക്രട്ടറി സുനില്‍ വര്‍ഗീസ്, ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‍ സജി കരിമ്പന്നൂര്‍ എന്നിവര്‍ ആശംസ അര്‍പ്പിക്കുവാന്‍ എ്ത്തിയിരുന്നു.

മല്‍സരങ്ങള്‍ക്ക് ഒടുവില്‍ സമ്മാനദാന ചടങ്ങുകള്‍ ആരംഭിച്ചപ്പോള്‍ ആര്‍വിപി വില്‍സണ്‍ ഊഴത്തലിന്റെ സ്വാഗതപ്രസംഗത്തിനു ശേഷം സണ്‍ഷൈന്‍ റീജിയണിലെ കമ്മറ്റി അംഗങ്ങള്‍ ഇരുടീമംഗങ്ങളെയും മെഡലുകള്‍ അണിയിച്ച് ആദരിച്ചു.

MVP ക്കുള്ള ട്രോഫി സണ്‍ഷൈന്‍ റീജയണ്‍ ചെയറും ടൂര്‍ണമെന്റ് കമ്മറ്റി കണ്‍വീനറുമായ ശ്രീ. ജിതേഷ് പള്ളിക്കരയില്‍ നിന്നും ബ്രിറ്റോ ചവറ ഏറ്റുവാങ്ങി.
മികച്ച ബൗളര്‍ക്കുള്ള ട്രോഫി ജിമ്മി പേരപാടന്‍ ശ്രീ.ജെയിംസ് ഇല്ലിക്കനില്‍ നിന്നും ഏറ്റുവാങ്ങി.
മികച്ച ബാറ്റ്‌സ്മാനുള്ള ട്രോഫി നാഷ്ണല്‍ കമ്മറ്റി മെമ്പര്‍ ശ്രീ. ബിനൂപ് കുമാറില്‍ നിന്നും റഷീദ് അഹമ്മദ് ഏറ്റുവാങ്ങി.
റണ്ണര്‍അപ്‌സിനുള്ള ട്രോഫിയും 501 ഡോളര്‍ പ്രൈസ് മണിയും ഫോമ ജനറല്‍ സെക്രട്ടറി ശ്രീ.ടി. ഉണ്ണികൃഷ്ണന്‍ സ്വന്തം തട്ടകത്തിലെ ടീമായ താമ്പ ടസ്‌കേഴ്‌സിന് സമ്മാനിച്ചു.

ഈ ടൂര്‍ണ്ണമെന്റിന്റെ വിജയിയായ സൗത്ത് ഇന്ത്യ ക്രിക്കറ്റ് ക്ലബ് മിയാമിക്ക് ശ്രീ. ചന്ത്രപോള്‍ 1001 ഡോളറും പ്രൈസ് മണിയും ട്രോഫിയും സമ്മാനിച്ചപ്പോള്‍ ആവേശം ആര്‍ത്തിരമ്പി. ശ്രീ.ചന്ദര്‍പോള്‍ കളിക്കാരുടെ മികവിനെയും ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ച സംഘാടകരെയും പ്രകീര്‍ത്തിച്ച് സംസാരിച്ചു.സമ്മാനദാ ചടങ്ങ് അവസാനിച്ചതോടെ ഈ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത വിശിഷ്ടാതിഥി ശ്രീ.ചന്ദ്രപോളിനും, ഫോമാ ലീഡേഴ്‌സിനും, എല്ലാ ടീമംഗങ്ങള്‍ക്കും, കായിക പ്രേമികള്‍ക്കും, സണ്‍ഷൈന്‍ റീജിയണ്‍ സ്‌പോര്‍ട്‌സ് ഫോറം ചെയര്‍മാന്‍ ജിതേഷ് പള്ളിക്കരക്കും, MANOFA, JCA, JAX cricket club, ജാക്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്, MAFIA സോകര്‍ ക്ലബ്, മെമ്പര്‍ അസോസിയേഷനില്‍ നിന്നും വന്നെത്തിയ എല്ലാവര്‍ക്കു ശ്രീ. ബിനൂപ് കുമാര്‍ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് കായിക മാമാങ്കത്തിന് തിരശ്ശീല വീണു.

ഫോമയിൽ ചരിത്രം കുറിച്ച്   സണ്‍ഷൈന്‍ റീജിയന്റെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് വന്‍ വിജയമായിഫോമയിൽ ചരിത്രം കുറിച്ച്   സണ്‍ഷൈന്‍ റീജിയന്റെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് വന്‍ വിജയമായിഫോമയിൽ ചരിത്രം കുറിച്ച്   സണ്‍ഷൈന്‍ റീജിയന്റെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് വന്‍ വിജയമായിഫോമയിൽ ചരിത്രം കുറിച്ച്   സണ്‍ഷൈന്‍ റീജിയന്റെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് വന്‍ വിജയമായി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക