ടീം ഫ്രണ്ട്‌സ് ഓഫ് ഫോമാ   കേരള അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ ടാലന്റ് ടൈം വേദിയിൽ  

Published on 31 March, 2022
ടീം ഫ്രണ്ട്‌സ് ഓഫ് ഫോമാ   കേരള അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ ടാലന്റ് ടൈം വേദിയിൽ  

വാഷിംഗ്ടൺ, ഡി.സി: ഫോമാ ഭാരവാഹികളായി മത്സരിക്കുന്ന 'ടീം ഫ്രണ്ട്സ് ഓഫ് ഫോമാ,'  കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ (KAGW) നടത്തുന്ന ടാലന്റ് ടൈം പരിപാടിയിൽ പങ്കെടുക്കുകയും സംഘടനാ പ്രവർത്തകരുമായി ബന്ധപ്പെടുകയും ചെയ്തു.

മാർച്ച് 26 ന് നോർത്ത് ബെഥെസ്ഡ മിഡിൽ സ്കൂളിൽ  ആയിരുന്നു ടാലന്റ് ടൈം കലാസാഹിത്യ മത്സരങ്ങൾ.

പ്രസിഡന്റ് സ്ഥാനാർത്ഥി  ഡോ. ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി സ്ഥാനാർഥി ഓജസ് ജോൺ, ട്രഷററായി മത്സരിക്കുന്ന ബിജു തോണിക്കടവിൽ (നിലവിലെ ഫോമാ ജോയിന്റ് ട്രഷറർ), വൈസ് പ്രസിഡന്റ് സ്ഥാനാർഥി സണ്ണി വള്ളിക്കളം, ജോ. സെക്രട്ടറിയായി മത്സരിക്കുന്ന  ഡോ. ജയ്മോൾ ശ്രീധർ, ജോ. ട്രഷറായി മത്സരിക്കുന്ന ജെയിംസ് ജോർജ് എന്നിവർ  പരിപാടിക്ക് പിന്തുണയും അഭിനന്ദനവും അർപ്പിച്ചു.

കെഎജിഡബ്ല്യുവിന്റെ മുൻ പ്രസിഡന്റുമാരായ പെൻസ് ജേക്കബ്, സാജു തോമസ്, തോമസ്  കുര്യൻ, ഷാജു ശിവബാലൻ, റെജിവ് ജോസഫ്, നാരായണൻ കുട്ടി മേനോൻ, ഫോമയുടെ മുൻ റീജിയണൽ വൈസ് പ്രസിഡന്റുമാരായ തോമസ് കുര്യൻ, ഷാജു ശിവബാലൻ എന്നിവരും KAGW യിലെ നിരവധി അംഗങ്ങൾ  സ്ഥാനാർത്ഥികളുമായി  തങ്ങളുടെ ആശയങ്ങൾ പങ്കു വച്ചു . 

സംഘടനയിലെ  മുതിർന്ന നേതാക്കളും അസ്സോസിയേഷൻ അംഗങ്ങളും ടീം അംഗങ്ങളെ നേരിൽ   കണ്ടതിലും  സ്വാഗതം ചെയ്യുന്നതിലും  സംതൃപ്തി പ്രകടിപ്പിച്ചു.   ഇതിനു മുൻപ്  പരസ്പരം സംസാരിച്ചിട്ടുള്ളത് സൂം വഴിയും മറ്റ് ഓൺലൈൻ മാർഗങ്ങളിലൂടെയും ആയിരുന്നുവെന്നതിനാൽ  ഈ സന്ദർശനം അത്യധികം ആഹ്ലാദം നൽകുന്നു. സംസ്കാരം, പാരമ്പര്യങ്ങൾ  എന്നിവ പഠിക്കുന്നതിനും നേതൃപാടവം വികസിപ്പിക്കുന്നതിനും വേണ്ടിയുള്ള  കലാ സാഹിത്യ  സാഹിത്യ മത്സരങ്ങൾക്കു പിന്തുണ നൽകുന്ന   ടീം ഫ്രെണ്ട്സിനെ സംഘടനാ നേതാക്കൾ  പ്രശംസിച്ചു.

KAGW ഭാരവാഹികൾ, സുഹൃത്തുക്കൾ, അംഗങ്ങൾ എന്നിവരുമായി നേരിട്ട് സംവദിക്കുന്നതിന്  ഈ സന്ദർശനം അവസരം നൽകിയതിന്റെ സന്തോഷത്തിലായിരുന്നു  ടീം ഫ്രണ്ട്‌സ്.

2015-ൽ, KAGW ഫോമയുമായി സഹകരിച്ച്  സമ്മർ ടു കേരള പരിപാടിയിൽ  പങ്കെടുത്തിരുന്നു. KAGW ടാലന്റ് ടൈം കലാതിലകം, കലാപ്രതിഭ, റൈസിംഗ് സ്റ്റാർ കലാതിലകം, റൈസിംഗ് സ്റ്റാർ കലാപ്രതിഭ എന്നിവർ ഇതനുസരിച്ചു കേരളം സന്ദർശിച്ചു. കേരള കൺവൻഷനോടനുബന്ധിച്ചായിരുന്നു ഇത്. കേരള കൺവെൻഷന്റെ ഭാഗമാകുന്നതോടൊപ്പം  ഏകദേശം രണ്ടാഴ്ചകൊണ്ട് കേരളത്തിന്റെ സമ്പൂർണ പര്യടനവും  തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും അവസരം ലഭിച്ചിരുന്നു.  പരിപാടി ഏകോപിപ്പിച്ചത്   അന്നത്തെ ഫോമ   വൈസ് പ്രസിഡണ്ട്    വിൻസൺ പാലത്തിങ്കലായിരുന്നു.  

KAGW ടാലന്റ് ടൈമിനു  ശേഷം,  ടീം ഫ്രണ്ട്സ്   സംഘടനാ നേതാക്കളുമായി ഔപചാരിക സമ്മേളനത്തിൽ പങ്കെടുത്തു.  ഫോമ ആർവിപി തോമസ് ജോസ് ടീം  അംഗങ്ങളെ സ്വാഗതം ചെയ്തു. കൈരളി ഓഫ് ബാൾട്ടിമോർ പ്രസിഡന്റ് ജിജോ ആലപ്പാട്ടും മറ്റ് നിരവധി പ്രതിനിധികളും തലസ്ഥാന  മേഖലയിൽ നിന്നുള്ള അംഗങ്ങളും  ചടങ്ങിൽ പങ്കെടുത്തു.   KAGW മുൻ  പ്രസിഡന്റുമാരായ നാരായണൻകുട്ടി മേനോൻ, തോമസ് കുര്യൻ, ഫോമ മുൻ വൈസ് പ്രസിഡന്റ്  വിൻസൺ പാലത്തിങ്കൽ, കൈരളിയില്‍ നിന്നുള്ള വിജോയ് പട്ടമ്മാടി എന്നിവർ   പങ്കെടുത്തവരിൽപെടുന്നു 

തങ്ങൾ വിജയിച്ചാൽ നടപ്പാക്കാനുദ്ദേശിക്കുന്ന പരിപാടികളും നയരൂപരേഖയും ടീം  അവതരിപ്പിച്ചു.  FOMAA 2022-2024 ന്റെ കാഴ്ചപ്പാടുകളും പദ്ധതികളും അവതരിപ്പിച്ചു.

സദസ്യരുടെ  നിരവധി ചോദ്യങ്ങളും അഭിപ്രായങ്ങളും പാനൽ അഭിസംബോധന ചെയ്തു. തെരഞ്ഞെടുപ്പിനുള്ള    തയ്യാറെടുപ്പ് വിശദീകരിച്ചു.  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക