Image

ഫോമാ ഫാമിലി ടീം പ്രചാരണം ക്യാപിറ്റല്‍ റീജിയനില്‍ വൻ  വിജയമായി

Published on 31 March, 2022
ഫോമാ ഫാമിലി ടീം പ്രചാരണം ക്യാപിറ്റല്‍ റീജിയനില്‍ വൻ  വിജയമായി

വാഷിംഗ്ടണ്‍, ഡിസി: ഫോമാ ഇലക്ഷനില്‍   മല്‍സരിക്കുന്ന ഫാമിലി ടീം മാര്‍ച്ച് 27 ഞായറാഴ്ച ക്യാപിറ്റല്‍ റീജിയന്‍ സന്ദര്‍ശിക്കുകയും പ്രവർത്തകരും നേതാക്കളുമായി ബന്ധപ്പെടുകയുംചെയ്തു.  കാറ്റണ്‍സ്വില്ലില്‍ വച്ചു നടന്ന ചടങ്ങിൽ  കൈരളി ഓഫ് ബാള്‍ട്ടിമോര്‍ പ്രസിഡന്റ് ജിജോ ആലപ്പാട്ടും മറ്റു നേതാക്കളും അംഗങ്ങളും ഫോമാ ഫാമിലി ടീമിനെ സ്വീകരിക്കുന്നതിന് നേതൃത്വം നല്‍കി.

ഫോമാ ആര്‍വിപി തോമസ് ജോസ്, നാഷണല്‍ കമ്മിറ്റി അംഗവും കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണിന്റെ ഇപ്പോഴത്തെ പ്രസിഡന്റുമായ ഡോ. മധു നമ്പ്യാര്‍, മുന്‍ ആര്‍വിപിമാരായ ജോയ് കൂടാളി, ജോര്‍ജ് ചെറുപ്പില്‍,   ഫോമാ മുൻ വൈസ് പ്രസിഡന്റും നിലവിലെ തിരഞ്ഞെടുപ്പ് കമ്മീഷണറുമായ വിന്‍സണ്‍ പാലത്തിങ്കല്‍ എന്നിവര്‍ ചടങ്ങല്‍ പങ്കെടുത്തു.

ഫോമ ഫാമിലി ടീം പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ജെയിംസ് ഇല്ലിക്കല്‍, ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി വിനോദ് കൊണ്ടൂര്‍, ട്രഷറര്‍ സ്ഥാനാര്‍ത്ഥി ജോഫ്രിന്‍ ജോസ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി സിജില്‍ പാലക്കലോടി, ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ബിജു ചാക്കോ, ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി ബബ്ലൂ ചാക്കോ എന്നിവര്‍ സദസിനെ അഭിസംബോധന  ചെയ്യുകയും തങ്ങളുടെ നയപരിപാടികള്‍ വിശദീകരിക്കുകയും ചെയ്തു.

സംഘടനയെപറ്റിയുള്ള കാഴ്ചപ്പാടും ജയിച്ചാല്‍ നടപ്പാക്കനുദ്ദേശിക്കുന്ന പദ്ധതികളും അവതരിപ്പിക്കുകയും ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി പറയുകയും ചെയ്തു. അവരുടെ നിലപാടുകളും പെരുമാറ്റവും ആരിലും മതിപ്പുളവാക്കുന്നതായിരുന്നുവെന്ന് പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.

ക്യാപിറ്റല്‍ റീജിയന്‍ ആര്‍വിപി തോമസ് ജോസ്, നാഷണല്‍ കമ്മിറ്റി അംഗം ഡോ. മധു നമ്പ്യാർ, കൈരളിയില്‍ നിന്നുള്ള വിജോയ് പട്ടമ്മാടി തുടങ്ങിയവർ  ആശംസകള്‍ നേര്‍ന്നു.  

 ഫോമയിലെ തന്റെ പ്രവര്‍ത്തനം വിവരിച്ച  ഡോ. മധു നമ്പ്യാർ ടീം വര്‍ക്കിന്റെയും ആശയവിനിമയത്തിന്റെയും പ്രാധാന്യം എടുത്തു പറഞ്ഞു.

ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി വിനോദ് കൊണ്ടൂര്‍ സംശയങ്ങൾക്കു വിശദീകരണം  നല്കി. പരിപാടിയില്‍ പങ്കെടുത്തവര്‍ ടീമിന്റെ നിലപാടുകളെ അഭിനന്ദിക്കുകയും വിജയം നേരുകയും ചെയ്തു.

തോല്‍വിയോ ജയമോ പരിഗണിക്കാതെ ഫോമാ ഇപ്പോള്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകണമെന്ന് ഊന്നിപ്പറഞ്ഞ വിന്‍സണ്‍ പാലത്തിങ്കല്‍ ഐക്യം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യവും വിശദീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക