Image

നെവാഡയിൽ നിന്നും കാണാതായ 18 കാരിയുടെ മൃതദേഹം കണ്ടെത്തി 

പി പി ചെറിയാന്‍ Published on 31 March, 2022
നെവാഡയിൽ നിന്നും കാണാതായ 18 കാരിയുടെ മൃതദേഹം കണ്ടെത്തി 

റിനോ (നവേഡ) : രണ്ടാഴ്ച മുന്‍പ് നോര്‍ത്തേണ്‍ നവേഡായില്‍ നിന്നും അപ്രത്യക്ഷമായ 18 വയസ്സുകാരിയുടെ മൃതദേഹം മാര്‍ച്ച് 29 ചൊവ്വാഴ്ച കണ്ടെത്തി .

മാര്‍ച്ച് 12 നാണ് നവോമി റിയോനെ തട്ടികൊണ്ട് പോയത് . ഇവരെ കണ്ടെത്തുന്നതിന്  പോലീസ്  അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിരുന്നു . മാത്രമല്ല സംഭവത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10,000 ഡോളര്‍  എഫ്.ബി.ഐ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു .

നോര്‍ത്തേണ്‍ നവേഡയിലെ ഉള്‍പ്രദേശത്തെ ഒരു ഗ്രേവ് സൈറ്റില്‍ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത് . മാര്‍ച്ച് 30 ബുധനാഴ്ച നടത്തിയ ഓട്ടോപ്‌സിക് ശേഷം മൃതദേഹം നവോമിയുടേതാണെന്ന് സ്ഥിരീകരിച്ചു .

ബുധനാഴ്ച രാവിലെ ഈ സംഭവത്തോടനുബന്ധിച്ച് 41 വയസ്സുള്ള നിരവധി കേസ്സുകളില്‍ പ്രതിയായ ട്രോയ് ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു . ഇയാള്‍ക്കെതിരെ ഫസ്റ്റ് ഡിഗ്രി കിഡ്‌നാപിംഗിന് കേസ്സെടുത്തിട്ടുണ്ട് . 750,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട് . ഇയാളെ ലിയോണ്‍ കൗണ്ടി ജയിലിലടച്ചു .

മാര്‍ച്ച് 12 ന് വാള്‍മാര്‍ട്ട് പാര്‍ക്കിംഗ് ലോട്ടിലാണ് ഇവരെ അവസാനമായി കണ്ടതും മൂന്നു ദിവസത്തിന് ശേഷം ഇവരുടെ കാര്‍ സമീപത്തുള്ള പെയിന്റ് നിര്‍മ്മാണ കമ്പനിയുടെ പാര്‍ക്കിംഗ് ലോട്ടില്‍ കണ്ടെത്തിയിരുന്നു . ട്രോയ് ഡ്രൈവര്‍ ഇവരെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയതായിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം .  

പി പി ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക