ഫോമാ സെൻട്രൽ റീജിയൺ കലാമേള മെയ് 28 ന്

Published on 03 April, 2022
ഫോമാ സെൻട്രൽ റീജിയൺ കലാമേള മെയ് 28 ന്

ഫോമയുടെ പ്രഖ്യാ പിത നയമായ യുവ കലാകാരന്മാരെയും കലാകാരികളെയും കലാരംഗത്ത് അവരുടെ കഴിവുകളെ അംഗീകരിക്കുന്നതിനും പ്രോൽസാഹനംനൽകുന്നതിന്റെയും ഭാഗമായി ഫോമാ സെൻട്രൽ റീജിയണിന്റെ നേതൃത്വത്തിലുള്ളകലാമേള(യൂത്ത് ഫെസ്റ്റിവൽ) 2022 മെയ് 28 ന് ഡെസ്പ്ലെയിൻസിലുള്ള ക്നാനായകമ്മ്യൂണിറ്റി സെന്ററിൽ വച്ചു നടത്തപ്പെടുന്നു.

റീജിയണൽ കൾച്ചറൽ കമ്മറ്റി ചെയർമാൻ രെജ്ഞൻ എബ്രാഹമിന്റെനേതൃത്വത്തിൽ സന്തോഷ് കാട്ടുകാരൻ കോ ചെയർ  ബാബു മാത്യു,ജിതേഷ്ചുങ്കത്ത്,ജോസി കുരിശുങ്കൽ , ആൽവിൻ ഷുക്കൂർ ,Dr. സിബിൾ ഫിലിപ്പ്, ആഷ്ലിജോർജ്‌ എന്നിവർ കമ്മറ്റി അംഗങ്ങളായും റീജിയണൽ വൈസ് പ്രസിഡൻറ് ജോൺപട്ടപതി, ഫോമാ ജോയിൻറ് സെക്രട്ടറി ജോസ് മണക്കാട്ട്,വുമൺസ് റെപ്പറസന്റെറ്റിവ്ജൂബി വള്ളിക്കളം,നാഷണൽ കമ്മറ്റി അംഗങ്ങളായ ജോൺസൺ കണ്ണൂക്കാടൻ, ആന്റോ കവലയ്ക്കൽ തുടങ്ങിയവർ രക്ഷാധികാരികളായും വിപുലമായ കമ്മിറ്റികൾപ്രവർത്തിച്ചു വരുന്നു.

റീജിയണൽ വിജയികളാകുന്ന കലാപ്രതിഭകൾക്ക് ഫോമാ കൺകൂൺകൺവൺഷൻ ഗ്രാൻറ് ഫിനാലെയിൽ പങ്കെടുക്കുന്നതിന്അവസരമുണ്ടായിരിക്കുന്നതാണ്.

മത്സര വിഭാഗത്തിലുള്ള ഐറ്റങ്ങൾ, നിയമങ്ങൾ, റെജിസ്ടേഷൻ സംബന്ധിച്ചുള്ളവിവരങ്ങൾ എന്നിവയ്ക് താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക.

ജോൺ പട്ടപതി - 847 312 7152, രെജ്ഞൻ എബ്രാഹം - 847 287 0661, സന്തോഷ് കാട്ടുകാരൻ - 773 469 5048, ജിതേഷ് ചുങ്കത്ത് - 224 522 9157, Dr. സിബിൾ ഫിലിപ്പ് - 630 697 2241

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക