Image

ഡാളസ്സില്‍ സംഗീതനിശയില്‍ പന്ത്രണ്ടു പേര്‍ക്ക് വെടിയേറ്റു ; ഒരു മരണം 

പി പി ചെറിയാന്‍ Published on 04 April, 2022
 ഡാളസ്സില്‍ സംഗീതനിശയില്‍ പന്ത്രണ്ടു പേര്‍ക്ക് വെടിയേറ്റു ; ഒരു മരണം 

ഡാളസ് : ഡാളസ് ബോണിവ്യൂ റോഡിന് സമീപം ക്‌ളീവ്‌ലാന്‍ഡ് റോഡില്‍ നടന്നിരുന്ന കണ്‍സര്‍ട്ടിനിടയില്‍ ഉണ്ടായ വെടിവെപ്പില്‍ പന്ത്രണ്ടു പേര്‍ക്ക് വെടിയേറ്റു . വെടിയേറ്റവരില്‍ 26 വയസ്സുകാരന്‍ കിലോണ്‍ ഗില്‍മോര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായി ഡാളസ് ബിഗ് ബൂഗി ഫെസ്റ്റിവലിനോട്  അനുബന്ധിച്ച്  ഏപ്രില്‍ 2 ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ്  സംഭവം . കണ്‍സര്‍ട്ടിന് എത്തിയവരില്‍ രണ്ടു പേരാണ് വെടിയുതിര്‍ത്തത്.ഒരാള്‍ മുകളിലേക്ക് വെടിവച്ചപ്പോള്‍ മറ്റൊരാള്‍ ആള്‍ക്കൂട്ടത്തിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു . 

വെടിവെപ്പ് ആരംഭിച്ചതോടെ കണ്‍സര്‍ട്ടിന് എത്തിയവര്‍ നാല് വശത്തേക്കും ചിതറിയോടി പരിക്കേറ്റവരില്‍ മൂന്ന് കൗമാരക്കാരും ഉള്‍പ്പെടുന്നു . പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ് . മറ്റുള്ളവരുടെ പരിക്ക് അത്ര ഗുരുതരമല്ലെന്ന് ഏപ്രില്‍ 3 ന് ഡാളസ് പോലീസ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു വെടിവച്ച പ്രതികളെ ഇതുവരെ പിടികൂടാനായില്ലെന്നും പോലീസ് പറഞ്ഞു .

ടിക്ക് ടോക്കില്‍ 20,000 ത്തിലധികം ഫോളോവേഴ്സുള്ള യുവാവാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത് .

വെടിവെപ്പ് സംഭവത്തെക്കുറിച്ചോ, പ്രതികളെക്കുറിച്ചോ  വിവരം ലഭിക്കുന്നവര്‍ പോലീസിനെ വിവരമറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്

കണ്‍സര്‍ട്ടിന് പോലീസ് സംരക്ഷണം ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നുവെന്നും എന്നാല്‍ ആവശ്യമായ സംരക്ഷണം ലഭിച്ചുവോ എന്നതിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു . 

പി പി ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക