Image

പുടിനെ യുദ്ധകുറ്റവാളിയായി വിചാരണ ചെയ്യണം ; ബൈഡന്‍ 

പി.പി ചെറിയാന്‍ Published on 05 April, 2022
പുടിനെ യുദ്ധകുറ്റവാളിയായി വിചാരണ ചെയ്യണം ; ബൈഡന്‍ 

വാഷിംഗ്ടണ്‍ : യുക്രെയിന്‍ ജനതക്ക് നേരെ റഷ്യന്‍ സൈന്യം നടത്തിയ മനുഷ്യത്വരഹിത ആക്രമണത്തിന് പ്രസിഡന്റ് പുടിനെ യുദ്ധകുറ്റവാളിയായി വിചാരണ ചെയ്യണമെന്ന് ബൈഡന്‍ . ഏപ്രില്‍ 4 തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ബൈഡന്‍ . തലസ്ഥാനമായ കീവിലെ ഒരു ടൗണായ ബുക്കയില്‍ റഷ്യന്‍ സൈന്യം കൊന്നൊടുക്കിയ നിരപരാധികളുടെ ചിതറിക്കിടക്കുന്ന ശവശരീരങ്ങള്‍ കണ്ടതിന് ശേഷം യുക്രെയിന്‍ പ്രസിഡന്റ് നടത്തിയ വികാരനിര്‍ഭരമായ പ്രസ്താവനയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ബൈഡന്‍ .

റഷ്യക്കെതിരെയുള്ള ഉപരോധങ്ങള്‍ വീണ്ടും ശക്തിപ്പെടുത്തുമെന്ന് ബൈഡന്‍ ആവര്‍ത്തിച്ചു .

റഷ്യന്‍ സൈന്യം ഉക്രെയിനില്‍ നടത്തിയ അതിഭീകര ആക്രമണത്തിന്റെ തെളിവുകള്‍ ശേഖരിച്ചു വരികയാണ് . ബുക്കയില്‍ മാത്രം നാനൂറിലധികം സിവിലിയന്മാരെയാണ് റഷ്യന്‍ സൈന്യം കൊന്നൊടുക്കിയത് .

ബുക്ക സിറ്റി മേയര്‍ ഈ സംഭവത്തെ അതിനിശിത ഭാഷയിലാണ് വിമര്‍ശിച്ചത് . സിറ്റിയില്‍ റഷ്യന്‍ സൈന്യം ആക്രമിച്ചു കയറിയിട്ടും അവിടെ നിന്നും വിട്ടു പോകാതെ പൗരന്മാരോടൊപ്പം റഷ്യന്‍ സൈന്യത്തെ പ്രതിരോധിക്കുകയായിരുന്നു താനെന്നും മേയര്‍ പറഞ്ഞു . റഷ്യന്‍ പ്രസിഡന്റ് ഒരിക്കലും മാപ്പര്‍ഹിക്കുന്നില്ലെന്നും മേയര്‍ പറഞ്ഞു . യു.എസ് ഉള്‍പ്പെടെ 40 രാഷ്ട്രങ്ങള്‍ റഷ്യയുടെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു . 

പി.പി ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക