ജോൺസൺ ജോസഫ് വണ്ടനാംതടത്തിൽ ഫോമാ വെസ്‌റ്റേൺ റീജിയണിൽ നിന്നും നാഷണൽ കമ്മറ്റിയിലേയ്ക്ക്

റോയ് മാത്യൂ Published on 09 April, 2022
ജോൺസൺ ജോസഫ് വണ്ടനാംതടത്തിൽ ഫോമാ വെസ്‌റ്റേൺ റീജിയണിൽ നിന്നും നാഷണൽ കമ്മറ്റിയിലേയ്ക്ക്

ലോസ് ഏഞ്ചലസ് : അമേരിക്കയിൽ സാമൂഹിക സാംസ്‌കാരിക രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വച്ചിട്ടുള്ള ജോൺസൺ ജോസഫ് വണ്ടനാം തടത്തിൽ ഫോമ 2022 -24 കാലഘട്ടത്തിലേയ്ക്കുള്ള നാഷണൽ കമ്മറ്റിയിലേയ്ക്ക് വെസ്‌റ്റേൺ റീജിയണിൽ നിന്നും മാതൃസംഘടനയായ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ 'ഒരുമ' എക്‌സിക്യൂട്ടീവ് കമ്മറ്റി ഐക്യകണ്‌ഠേന നാമ നിർദ്ദേശം ചെയ്തു.

കഴിഞ്ഞ പത്തു വർഷമായി 'ഒരുമ' യുടെ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചിട്ടുള്ള ജോൺസൺ ഫോമയുടെ പ്രവർത്തനങ്ങൾക്ക് ഒരു മുതൽ കൂട്ടായിരിയ്ക്കുമെന്ന് 'ഒരുമ ' എക്‌സിക്യൂട്ടീവ് കമ്മറ്റി വിലയിരുത്തി.

മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുധദാരിയായ ജോൺസൺ ലോസ് ഏഞ്ചൽസിനടുത്ത് സൈപ്രസ് സിറ്റിയിൽ സ്ഥിരതാമസമാക്കിയിരിക്കുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക