Image

ഓര്‍മ ഇന്റര്‍നാഷണല്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനായി ജോസ് ആറ്റുപുറത്തെ തെരഞ്ഞെടുത്തു

Published on 11 April, 2022
 ഓര്‍മ ഇന്റര്‍നാഷണല്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനായി ജോസ് ആറ്റുപുറത്തെ തെരഞ്ഞെടുത്തു
ലണ്ടന്‍: ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ ട്രസ്റ്റീ ബോര്‍ഡംഗങ്ങളെ തെരഞ്ഞെടുത്തു. ജോസ് ആറ്റുപുറം (ചെയര്‍മാന്‍), ഡോ. ജോര്‍ജ് അബ്രാഹം (ഓസ്‌ട്രേലിയ), ജോയി പി. വി (മസ്‌കറ്റ്), ഡാര്‍ളി നോബിള്‍ (ലണ്ടന്‍), ബിനു ജോസഫ് (കാനഡ) എന്നിവര്‍ ട്രസ്റ്റി ബോര്‍ഡംഗങ്ങള്‍. ജോസ് ആറ്റുപുറം കുവൈറ്റ് അല്‍ അഹ്ലിയാ നാഷണല്‍ ഇന്‍ഷുറന്‍സില്‍ അക്കൗണ്ടിംഗില്‍ 12 വര്‍ഷം ജോലി ചെയ്തു. തുടര്‍ന്ന് കോമണ്‍ വെല്‍ത് ഓഫ് പെന്‍സില്‍വേനിയായില്‍ ഉദ്യോഗം വഹിച്ചു. ഓര്‍മ ഇന്റര്‍നാഷണലിന്റെ സ്ഥാപക ലീഡറാണ്. ഡോ. ജോര്‍ജ് അബ്രാഹം മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് കാന്റെന്‍ബറി ന്യൂസിലന്റ്, ഗ്രിഫിത് യൂണിവേഴ്‌സിറ്റി ഓസ്‌ട്രേലിയ എന്നീ സര്‍വകലാശാലകളില്‍ അസോസിയേറ്റ് പ്രഫസറായിരുന്നു. ന്യൂസിലാന്‍ഡിനെ പ്രതിനിധീകരിച്ച് ലോക കേരള സഭാംഗമാണ്. വിവിധ ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ്. ജോയി പി. വി. ഒമാനില്‍ ഷാ നഗര്‍ദാസ് കന്പനിയുടെ സെയില്‍ മാനേജരായി 22 വര്‍ഷം പൂര്‍ത്തിയാക്കി. ഡാര്‍ളി നോബിള്‍ കുവൈറ്റ് സബാ ഹോസ്പിറ്റലില്‍ നഴ്‌സായിരുന്നു, തുടര്‍ന്ന് ലണ്ടനില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ നഴ്‌സായി സേവനം ചെയ്യുന്നു. ബിനു ജോസഫ് കാനഡായില്‍ ലണ്ടന്‍ ഹെല്‍ത്ത് സര്‍വീസില്‍ വിക്ടോറിയാ ഹോസ്പിറ്റലല്‍ നഴ്‌സാണ്. പി.ഡി. ജോര്‍ജ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക