Image

വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ച് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക്ക് മിഷന്‍

Published on 11 April, 2022
 വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ച് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക്ക് മിഷന്‍

 

ഹാമില്‍ട്ടണ്‍: ഒലിവുമല താഴ്വരയില്‍ ഓര്‍ശ്ലേമിന്‍ വീഥികളില്‍ ദാവീദിന്‍ സുതനോശാന ..ഓശാന ഗീതികളുമായി സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ ഹാമില്‍ട്ടണ്‍, ഗ്ലാസ്‌ഗോ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു.


മിഷന്‍ ഡയറക്ടര്‍ ഫാ. ജോണി വെട്ടിക്കലിന്റെ കാര്‍മ്മികത്വത്തില്‍ ഓശാനാ ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ സെന്റ് കത്ബര്‍ട്ട് ചര്‍ച്ച് ഹാമില്‍ട്ടണില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ഭക്ത്യാദരപൂര്‍വം നടത്തപെട്ടു.
പെസഹാ വ്യാഴം : തന്റെ കുരിശു മരണത്തിന് മുന്പ് 12 ശിഷ്യ·ാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മ്മയിലാണ് പെസഹ ആചരിക്കുന്നത്.

പെസഹ എന്ന വാക്കിന് അര്‍ത്ഥം ന്ധകടന്നുപോക്ക്' എന്നാണ്. ഈ ദിവസം ഓരോ ഇടവകയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 12 പേരുടെ കാല്‍ കഴുകുന്ന ചടങ്ങാണ് ഏറ്റവും പ്രധാനം.
സെന്റ് മേരിസ് സീറോ മലബാര്‍ കാത്തലിക്ക് മിഷന്‍ ഹാമില്‍ട്ടണില്‍ വ്യാഴാഴ്ച വൈകുന്നേരം 4 മുതല്‍ പെസഹാ ദിന ശുശ്രൂഷകള്‍ക്ക് ആരംഭം കുറിക്കും. ആദ്യകുര്‍ബാന സ്വീകരണം കഴിഞ്ഞ 12 ആണ്‍കുട്ടികളുടെ കാലുകഴുകല്‍, ആരാധന, അപ്പം മുറിക്കല്‍ എന്നീ ശുശ്രൂഷകള്‍ക്ക് ഫാ. ജോണി വെട്ടിക്കല്‍ വി.സി കാര്‍മ്മികത്വം വഹിക്കും.

ദു:ഖവെള്ളി: അപ്പോള്‍ ഭൂമി കുലുങ്ങി, സൂര്യന്‍ ഇരുണ്ടു. ദേവാലയത്തിലെ തിരശീല രണ്ടായി കീറി. ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു. ''പിതാവേ, അങ്ങേ കൈകളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു എന്നു നിലവിളിച്ചുകൊണ്ട് ഈശോ മരിച്ചു. ലോക ചരിത്രത്തിലെ ഏറ്റവും വലിയ ത്യാഗം അങ്ങനെ പൂര്‍ത്തിയായി. മറ്റുള്ളവര്‍ക്കു വേണ്ടി പീഡകള്‍ സഹിച്ചു യേശു കുരിശില്‍ മരിച്ചു. കുരിശുമരണത്തിലൂടെ ഈശോ മാനവരാശിക്കു നല്‍കിയ പുതുജീവിതത്തിന്റെ ഓര്‍മയാചരണമാണ് ദുഃഖ വെള്ളി. വെള്ളിയാഴ്ച വൈകുന്നേരം 3 മണിയ്ക്ക് പീഡാനുഭവ ചരിത്ര പാരായണം, പരിഹാര പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും.


ഉയിര്‍പ്പു തിരുനാള്‍: ജീവിതത്തില്‍ നിരവധിയായ പ്രശ്‌നങ്ങള്‍ നേരിടുന്‌പോഴും ദുഖ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്‌പോഴും ആത്മവിശ്വാസവും പ്രത്യാശയും പകരുന്നതാണ് യേശുവിന്റെ പുനരുത്ഥാനം. മരണത്തെ കീഴടക്കി യേശു ഉയര്‍ത്തെഴുന്നേറ്റതിന്റെ ആഹ്ലാദവുമായി ഈ ദിനത്തിന്റെ തിരുക്കര്‍മ്മങ്ങള്‍ ശനിയാഴ്ച വൈകിട്ട് 9ന് സെന്റ് കത്ത് ബര്‍ട്ട് പള്ളിയില്‍ ആരംഭിയ്ക്കും തുടര്‍ന്ന് പ്രാര്‍ഥനാ യൂണിറ്റുകളുടെ നേത്രത്വത്തില്‍ സേനഹവിരുന്നും നടത്തും. ഈസ്റ്റര്‍ ഞായറാഴ്ച കുര്‍ബാന രാവിലെ 11ന്.

പീഡാനുഭവ വാര തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആത്മീയ സന്തോഷം നേടാന്‍ എല്ലാ വിശ്വാസികളേയും സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക്ക് മിഷന്‍ ഹാമില്‍ട്ടണിലേയ്ക്ക് ക്ഷണിക്കുന്നതായി മിഷന്‍ ഡയറക്ടര്‍ ഫാ. ജോണി വെട്ടിക്കല്‍ വി.സി. അറിയിച്ചു.

ജിമ്മി ജോസഫ്

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക