ഫോമാ കേരള കൺവൻഷനിൽ ശശി തരൂർ എം.പി. പങ്കെടുക്കും 

Published on 15 April, 2022
ഫോമാ കേരള കൺവൻഷനിൽ ശശി തരൂർ എം.പി. പങ്കെടുക്കും 

തിരുവന്തപുരം: മെയ് 13-നു തിരുവന്തപുരത്തു നടക്കുന്ന ഫോമാ കേരള കൺവൻഷനിൽ ശശി  തരൂർ എം.പി. പങ്കെടുക്കും.

കേരള കൺവൻഷൻ ചെയർ ഡോ. ജേക്കബ് തോമസ് അദ്ദേഹത്തിന്റെ ഓഫീസിൽ നേരിട്ടെത്തി ഫോമായുടെ ക്ഷണം അറിയിക്കുകയായിരുന്നു.  അത് സ്വീകരിച്ച തരൂർ കാൻകുൻ കണ്വന്ഷനിലേക്കു തന്നെ ക്ഷണിക്കുന്നില്ലേ എന്നും  ചോദിച്ചു. തീർച്ചയായും ഫോമാ അത് വലിയൊരു ബഹുമതിയായി കരുതുമെന്നാണ് ഭാരവാഹികൾ തന്നോട് പറഞ്ഞയച്ചിരിക്കുന്നതെന്ന് ഡോ. ജേക്കബ് തോമസ് അറിയിച്ചു.

ആ സമയത്ത്  താൻ  മിനെസോട്ടയിൽ  എത്തുന്നുണ്ടെന്നും കാങ്കുനിൽ എത്താൻ ശ്രമിക്കുമെന്നും തരൂർ പറഞ്ഞു.

അഡ്വക്കറ്റു ലാലു  ജോസഫും ജേക്കബ് തോമസിനൊപ്പം ഉണ്ടായിരുന്നു.

Josettan 2022-04-16 00:53:04
രാഷ്ട്രിയയക്കാർ ആര് എന്ത് കലിങ്കുല്ഘാടനത്തിന് വിളിച്ചാലും ചെല്ലും. വലിയ കാര്യമൊന്നുമല്ല, അതിൻ്റെ പേരിൽ വോട്ടുവാങ്ങാമെന്ന് കരുതണ്ട.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക