ഫൊക്കാന ഏപ്രില്‍ 24-ന് ഈസ്റ്ററും വിഷുവും ആഘോഷിക്കുന്നു

Published on 20 April, 2022
ഫൊക്കാന ഏപ്രില്‍ 24-ന് ഈസ്റ്ററും വിഷുവും ആഘോഷിക്കുന്നു

ചിക്കാഗോ: ഫെഡറേഷന്‍ ഓഫ് കേരളാ അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാന) ഈവര്‍ഷത്തെ ഈസ്റ്റര്‍ -വിഷു ആഘോഷങ്ങള്‍ സംയുക്തമായി ഏപ്രില്‍ 24-ന് വൈകിട്ട് 7.30-ന് (ഈസ്റ്റേണ്‍ ടൈം യുഎസ്എ & കാനഡ) സൂം പ്ലാറ്റ്‌ഫോമില്‍ പ്രസിഡന്റ് രാജന്‍ പടവത്തിലിന്റെ അധ്യക്ഷതയില്‍ നടക്കും. 

കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും. ഈ ആഘോഷപരിപാടികളിലേക്ക് ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് - രാജന്‍ പടവത്തില്‍ (954 701 3200), സെക്രട്ടറി - വര്‍ഗീസ് പാലമലയില്‍ (224 659 0911), ട്രഷറര്‍ - ഏബ്രഹാം കളത്തില്‍ (561 827 5896), പ്രോഗ്രാം ചെയര്‍പേഴ്‌സണ്‍ - സ്വരൂപ അനില്‍ എന്നിവരുമായി ബന്ധപ്പെടുക. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക