ഫോമാ കേരള കൺവൻഷനിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പങ്കെടുക്കും

Published on 20 April, 2022
ഫോമാ കേരള കൺവൻഷനിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പങ്കെടുക്കും

തിരുവനന്തപുരം:  മെയ് 13 -നു മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന ഫോമാ കേരളാ കൺവൻഷനിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പങ്കെടുക്കും.
കേരള കൺവൻഷൻ ചെയർ ഡോ. ജേക്കബ് തോമസ് അദ്ദേഹത്തെ ഓഫീസിലെത്തി കണ്വന്ഷനിലേക്കു ക്ഷണിച്ചു. ഫോമായുമായുള്ള ബന്ധം അനുസ്മരിച്ച സതീശൻ  കൺവൻഷനിൽ പങ്കെടുക്കാൻ സന്തോഷമുണ്ടെന്നും   അറിയിച്ചു.
ഗവർണറും മുഖ്യമന്ത്രിയുമടക്കമുള്ള നേതാക്കളെ കൺവൻഷനിൽ പ്രതീക്ഷിക്കുന്നു. ഒട്ടേറെ പ്രവാസികൾ സമ്മേളനത്തിനെത്തുവാൻ താല്പര്യം  അറിയിച്ചിട്ടുണ്ട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക