Image

ലിമെറിക്ക് ബൈബിള്‍ കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 25,26,27 തീയതികളില്‍

Published on 20 April, 2022
ലിമെറിക്ക് ബൈബിള്‍ കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 25,26,27 തീയതികളില്‍



ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ഓഗസ്റ്റില്‍ നടത്തിവരാറുള്ള ലിമെറിക്ക് ബൈബിള്‍ കണ്‍വന്‍ഷന്‍ കോറോണയുടെ നിയന്ത്രണങ്ങള്‍ മാറിവന്നതോടെ 2022 ല്‍ പുനരാരംഭിക്കുന്നു.

ഓഗസ്റ്റ് 25,26,27 (വ്യാഴം ,വെള്ളി ,ശനി ) തീയതികളില്‍ ലിമെറിക്ക്, പാട്രിക്സ്വെല്‍, റേസ്‌കോഴ്സ് ഓഡിറ്റോറിയത്തിലാണ് കണ്‍വന്‍ഷന്‍ . പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ.ഡാനിയേല്‍ പൂവണ്ണത്തിലാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്.

മൂന്നു ദിവസങ്ങളിലും രാവിലെ ഒന്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് കണ്‍വന്‍ഷന്‍.

കുട്ടികള്‍ക്കുള്ള ധ്യാനം, സ്പിരിച്വല്‍ ഷെയറിംഗ് എന്നിവയും കണ്‍വന്‍ഷന്റെ ഭാഗമായിരിക്കും.

കണ്‍വന്‍ഷന്റെ വിജയത്തിനായി ഏവരുടെയും പ്രാര്‍ഥന സഹായം ആവശ്യപ്പെടുന്നതായി സീറോ മലബാര്‍ സഭ ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് അറിയിച്ചു.

വിവരങ്ങള്‍ക്ക് : ഫാ.റോബിന്‍ തോമസ് 0894333124, സിബി ജോണി (കൈക്കാരന്‍ )
087141 8392, അനില്‍ ആന്റണി (കൈക്കാരന്‍) 0876924225.

ജെയ്‌സണ്‍ കിഴക്കയില്‍

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക