ഫോമാ കേരള കൺവൻഷനിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ശിവൻകുട്ടി എന്നിവരും പങ്കെടുക്കും 

Published on 24 April, 2022
ഫോമാ കേരള കൺവൻഷനിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ശിവൻകുട്ടി എന്നിവരും പങ്കെടുക്കും 

തിരുവനന്തപുരം: മെയ് 13-നു മസ്കറ്റ്  ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന ഫോമാ കേരള കൺവൻഷനിൽ  ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ, വിദ്യാഭ്യാസ-തൊഴിൽ മന്ത്രി ശിവൻ കുട്ടി എന്നിവരും പങ്കെടുക്കും .

മറ്റു മന്ത്രിമാർ, പ്രമുഖ നേതാക്കൾ തുടങ്ങിയവരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നെന്നും പലരും സമ്മേളനത്തിനെത്താമെന്ന്  ഉറപ്പു നൽകിയിട്ടുണ്ടെന്നും കൺവൻഷൻ ചെയർ ഡോ. ജേക്കബ് തോമസ് അറിയിച്ചു  

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ശശി തരൂർ എം.പി. തുടങ്ങിയവർ  പങ്കെടുക്കുമെന്ന്  നേരത്തെ അറിയിച്ചിരുന്നു.

തിരുവന്തപുരത്തെ പരിപാടികൾക്ക് ശേഷം പിറ്റേന്ന് മെയ് 14-നു കൊല്ലത്ത് ഓർക്കിഡ് ഹോട്ടലിലും പരിപാടികളുണ്ട്. വിശദ വിവരങ്ങൾ വൈകാതെ  അറിയിക്കുന്നതാണ്.

Ram Mohan 2022-04-26 21:47:42
നല്ലൊരു വിദേശ കുപ്പി കിട്ടിയാൽ മന്ത്രിമാർ ആരു വേണേലും വരും.
രാമൻകുട്ടി 2022-04-27 04:04:23
ഇവരെയൊക്കെ കൊണ്ടു വന്നിട്ട് നാടിനോ അമേരിക്കൻ മലയാളിക്ക് എന്ത് പ്രയോജനം? പണ്ട് അസംബ്ലിയിലെ ഫർണിച്ചർ തല്ലിപ്പൊട്ടിച് ഈ മന്ത്രിയും പിന്നെ ചില സിനിമാതാരങ്ങളും മെത്രാന്മാരും സ്വാമികളും ഒക്കെ വന്നാൽ നമുക്കൊക്കെ എന്ത് പ്രയോജനം? ഇവറ്റകൾ ഒക്കെ വരുന്നുണ്ടെങ്കിൽ ഞാനും എൻറെ അനവധി സുഹൃത്തുക്കളും , നാട്ടിൽ തന്നെ ഉണ്ടെങ്കിൽ പോലും ഇത്തരത്തിലുള്ള ഒരു കൺവെൻഷനിൽ വരുന്നില്ല. ചുമ്മാ സാധാരണക്കാരെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ ഇത്തരം കൺവെൻഷനുകളിൽ പങ്കെടുപ്പിച്ച് നന്നായിരുന്നു. അങ്ങനെയാണെങ്കിൽ ഞങ്ങളുടെ മാതിരിയുള്ള നൂറുകണക്കിന് ആളുകൾ പരിപാടിക്ക് വരാം. രാമൻകുട്ടി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക