Image

ഉള്ളിലുള്ള അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്കുള്ള ഉയര്‍പ്പാണ് കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ സെറാഫിം മെത്രാപ്പോലീത്ത

Published on 25 April, 2022
 ഉള്ളിലുള്ള അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്കുള്ള ഉയര്‍പ്പാണ് കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ സെറാഫിം മെത്രാപ്പോലീത്ത
ഷാര്‍ജ വൈഎംസിഎ ഈസ്റ്റര്‍ ആഘോഷം സംഘടിപ്പിച്ചു. മലങ്കര സഭ ബാംഗ്ലൂര്‍ ഭദ്രാസനാധിപന്‍ ഡോ എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ മുഖ്യ സന്ദേശം നല്‍കി. പ്രസിഡന്റ് ജോര്‍ജ് ജെയിംസ് അധ്യക്ഷത വഹിച്ചു. അധമ മനസില്‍ നിന്നും ഉന്നത അവസ്ഥയിലേക്കും, ഉന്നത ആദര്‍ശങ്ങളിലേക്കും ഉന്നതമായ ചിന്തകളിലേക്കും ഉള്ള ഒരു ഉയര്‍പ്പു നിരന്തരം ഉണ്ടാകേണ്ടതാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം എന്നതാണ് ഈസ്റ്റര്‍ നല്‍കുന്ന സന്ദേശം- മാര്‍ സെറാഫിം മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. ഫിലിപ്പ് എം സാമുവേല്‍ കോര്‍ എപ്പിസ്‌കോപ്പോ, റവ ജോബി തോമസ് സാമുവേല്‍, ഫാ.ജോയ്സണ്‍ തോമസ്, പി. എം ജോസ് , ജോണ്‍ മാത്യു , സെക്രട്ടറി അലക്‌സ് വര്‍ഗീസ്,ട്രഷറര്‍ ബിജോ കളീക്കല്‍ എക്യൂമെനിക്കല്‍ ചെയര്‍മാന്‍ ജോണ്‍ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. വൈ എം സി എ ഗായക സംഘം ഗാനങ്ങള്‍ ആലപിച്ചു. അക്കാദമിക് തലത്തില്‍ വിജയം നേടിയവര്‍ക്കും ബാഡ്മിന്റണ്‍ ടൂര്ണമെന്റില്‍ വിജയികളായവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. അനില്‍ സി ഇടിക്കുള
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക